
കോൺഗ്രസ് നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറര്‍ എൻ എം വിജയന്റെ കുടുംബം.ചെയ്തുതരാമെന്ന് പറഞ്ഞ കാര്യം എപ്പോൾ ചെയ്യും എന്ന കാര്യത്തിൽ ഇതുവരെയും നേതൃത്വം മറുപടി നൽകിയിട്ടില്ല. മേയ് മാസത്തിനകം ഇക്കാര്യങ്ങളിൽ നീക്കുപോക്ക് ഉണ്ടാകേണ്ടതുണ്ട്. ചെയ്‌ത് തരാൻ പറ്റില്ലെങ്കിൽ അക്കാര്യം നേതൃത്വം വ്യക്തമാക്കണമെന് കുടുംബം പറഞ്ഞു. അന്ന് ഉറപ്പുതന്ന ഒരു നേതാക്കളും കാര്യങ്ങൾ എന്തായി എന്ന് ഇതുവരെ അന്വേഷിച്ച് എത്തിയിട്ടില്ല. സംരക്ഷണം ഏറ്റെടുത്ത പ്രിയങ്ക ഗാന്ധിയെ നിലവിൽ കാണാൻ പോലും അവസരം തരുന്നില്ലെന്ന് അവർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.