7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 4, 2026

കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ കാട്ടിയ ക്രൂരത; ബൈക്ക് യാത്രികന്റെ മേല്‍ എസ്‌യുവി ഓടിച്ചുകയറ്റി, പിന്നാലെ മരണം

Janayugom Webdesk
ബംഗളുരു
November 17, 2024 5:10 pm

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബൈക്ക് യാത്രികൻ്റെ മേൽ വാഹനമോടിച്ചു കയറ്റി. കോണ്‍ഗ്രസ് നേതാവ് ദേവിപ്രസാദ് ഷെട്ടിയുടെ മകന്‍ പ്രജ്വൽ ഷെട്ടി (26) ആണ് ഈ ക്രൂരത കാണിച്ചത്. ബൈക്ക് യാത്രികൻ മരിച്ചു. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം ഇയാൾ അറസ്റ്റിലായി.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഇരുചക്രവാഹനത്തില്‍ എസ്‌യുവി കാറിടിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളില്‍ എസ്‌യുവി റോഡിന് കുറുകെ അതിവേഗം പായുന്നതും എതിര്‍ദിശയില്‍ നിന്ന് വന്ന ഇരുചക്രവാഹനത്തില്‍ ഇടിക്കുന്നതും കാണാം.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് ഹുസൈന് (39) സാരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം മരിച്ചു. പ്രതിയെ വ്യാഴാഴ്ച ഷിര്‍വ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തൊട്ടുപിന്നാലെ ജാമ്യം ലഭിച്ചിരുന്നു. ഉഡുപ്പിയിലെ ബേലാപ്പു ഗ്രാമത്തില്‍ നിന്നുള്ള അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവാണ് പ്രതിയുടെ അച്ഛന്‍ ദേവിപ്രസാദ് ഷെട്ടി.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.