പണം കണ്ടാല്‍ ഏത് കുതിരക്കച്ചവടത്തിനും തയ്യാറാകുന്ന നേതാക്കള്‍ കാരണം ദൈവത്തിനെ കൂട്ടുപിടിക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിന്.
കൂറുമാറ്റം തടയാന്‍ ഗോവയില്‍ സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളിലെത്തിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ച നടപടി മണിപ്പൂരിലും പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് നേതാക്കളെ സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് കോണ്‍ഗ്രസിന്റെ മുന്നൊരുക്കം. ഗോവയില്‍ പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ നേരത്തെ ഇത്തരം സത്യപ്രതിജ്ഞ നടന്നിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റില്‍ 28 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതില്‍ 16 പേര് ബിജെപിയിലേക്ക് കൂറുമാറിയിരുന്നു.
English Summary: Congress leaders to take oath in Goa Style
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.