9 March 2026, Monday

Related news

March 9, 2026
March 8, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 4, 2026
March 4, 2026

10 സീറ്റിൽ 4 എണ്ണം തിരിച്ചെടുക്കും; ജോസഫ് വിഭാഗത്തെ ഒതുക്കി കോൺഗ്രസ് നേതൃത്വം

Janayugom Webdesk
തിരുവനന്തപുരം
March 9, 2026 10:00 am

സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ഒതുക്കി കോൺഗ്രസ് നേതൃത്വം. നിലവിൽ ജോസഫ് വിഭാഗം മത്സരിക്കുന്ന 10 സീറ്റിൽ 4 എണ്ണം കോൺഗ്രസ് ഏറ്റെടുക്കും. ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട്‌, തൃക്കരിപ്പൂർ സീറ്റുകൾ കിട്ടിയേ തീരൂ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. തൃക്കരിപ്പൂരിൽ ജില്ലാ പ്രസിഡന്റ്‌ ജെറ്റോ ജോസഫ്‌ സ്ഥാനാർത്ഥിയാകുമെന്ന് ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചിരുന്നു. 

തൃക്കരിപ്പൂരിലും ഏറ്റുമാനൂരിലും ചുമരെഴുത്തും ആരംഭിച്ചിരുന്നു. കുട്ടനാട്ടിൽ ജോസഫ് വിഭാഗം നേതാവും വ്യവസായിയുമായ റെജി ചെറിയാൻ ഏറെ നാളുകളായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഏറ്റുമാനൂർ വേണമെങ്കിൽ പകരം പൂഞ്ഞാർ നൽകണമെന്നാണ്‌ ആവശ്യം. പൂഞ്ഞാർ നൽകാൻ കോൺഗ്രസ്‌ തയ്യാറല്ല. സീറ്റ്‌ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ ജോസഫ്‌ വിഭാഗം പ്രതിഷേധത്തിലാണ്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.