
ലൈംഗീകാരോപണ പരാതികള്‍ നേരിടുന്ന രാഹുല്‍മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമാകുന്നതിനു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തില്‍ രാഹുല്‍ സജീവമാകണമെന്ന ആവശ്യം ഡിസിസി നേതൃത്വവും മുസ്ലിം ലീഗും കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു.
മണ്ഡലത്തിലെത്തിയ രാഹുല്‍ കെപിസിസി പ്രസിഡന്റുമായും ചില നേതാക്കളുമായും ചര്‍ച്ച നടത്തിയതായാണ് വിവരം. ഇക്കാര്യം ജില്ലാ നേതൃത്വവും അംഗീകരിക്കുന്നുണ്ട്. എംഎല്‍എ എന്ന നിലയില്‍ ആരോപണ വിധേയനായിട്ടും രാഹുലിന് പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിര്‍ദേശം നല്‍കിയത്.വിവാദങ്ങള്‍ക്കിടെ 38 ദിവസത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ പാലക്കാട് എത്തിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.