ഹരിയാനയിൽ കോൺഗ്രസിന് അടിതെറ്റി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസാണ് മുന്നിട്ടുനിന്നതെങ്കിൽ പിന്നീട് ബിജെപി
എക്സിറ്റ് പോളുകൾ തെറ്റിച്ചുകൊണ്ട് മുന്നേറി. 90 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ ബിജെപി ‑51, കോൺഗ്രസ് ‑34, മറ്റുള്ളവർ ‑5 എന്നിങ്ങനെയാണ് ഹരിയാനയിലെ ലീഡ് നില. 46 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം. വലിയ ചാഞ്ചാട്ടങ്ങൾ സംഭവിച്ചില്ലായെങ്കിൽ ഹരിയാന വീണ്ടും ബിജെപി ഭരിക്കും. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി 40 സീറ്റായിരുന്നു നേടിയത്.
എന്നാൽ ബിജെപിക്ക് തിരിച്ചടി നൽകി ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം വ്യക്തമായ മുന്നേറ്റം തുടരുകയാണ്. 49 സീറ്റിലാണ് സഖ്യം മുന്നിലുള്ളത്. ബിജെപി 29 സീറ്റിലും പിഡിപി മൂന്ന് സീറ്റിലുമാണ് മുന്നിലുള്ളത്. ഒമ്പത് സീറ്റിൽ മറ്റുള്ളവരും മുന്നിട്ടുനിൽക്കുന്നു. ജമ്മു കാശ്മീരിലും ആകെ 90 സീറ്റുകളാണ്. ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിനാണ് നേരത്തെ തന്നെ മുൻതൂക്കം പ്രവചിച്ചിരുന്നത്. 370ാം വകുപ്പ് റദ്ദാക്കിയശേഷമുള്ള കാശ്മീരിലെ ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഏറെ പ്രാധാന്യമുള്ളതാണ് ഫലം. കാശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട ലഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് എംഎൽ.എമാരെ നാമനിർദേശം ചെയ്യാനുള്ള അധികാരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.