കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ സിഎഎ റദ്ദാക്കണമെന്നുണ്ടായിരുന്നു, എന്നാല്‍ പുറത്തിറക്കുന്നതിനു തൊട്ടുമുമ്പ് നേതാക്കള്‍ ഇടപെട്ട് ആ ഭാഗം വെട്ടിമാറ്റിയതായി റിപ്പോര്‍ട്ട്. പകരം ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ ജനദ്രോഹനിയമങ്ങളും റദ്ദാക്കുമെന്നു കൂട്ടിചേര്‍ക്കുകയാണുണ്ടായത്.
പ്രകടന പത്രികയുടെ അവസാന ഡ്രാഫ്റ്റില്‍ സി.എ.എ റദ്ദാക്കുമെന്ന പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം, ഓരോ നിയമങ്ങളും പ്രത്യേകം പട്ടികപ്പെടുത്തേണ്ടെന്നും അങ്ങനെ സിഎഎ റദ്ദാക്കുമെന്ന പരാമര്‍ശം വെട്ടിമാറ്റുകയുമാണ് ഉണ്ടായതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സിഎഎ മാത്രമല്ല, എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനവിരുദ്ധമായ എല്ലാ നിയമങ്ങളും റദ്ദാക്കുമെന്നാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്ന് സിഎഎ റദ്ദാക്കുമെന്ന പരാമര്‍ശം ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകടനപത്രിക തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗങ്ങള്‍ തടിതപ്പാനായി പറയുന്നത്
തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന സിഎഎയെ കുറിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കൃത്യമായ നിലപാടില്ലാത്തത് ചര്‍ച്ചയായിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസിന്റെ ഈ നിലപാടില്‍ കടുത്ത അമര്‍ഷത്തിലുമാണ്
English Summary:
Congress manifesto omits part of CAA repeal
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.