19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

പഞ്ചാബിൽ കോൺഗ്രസ് എംഎൽഎ ലഹരികേസിൽ അറസ്റ്റിൽ

Janayugom Webdesk
ന്യൂഡൽഹി
September 28, 2023 10:00 am

പഞ്ചാബിൽ കോൺഗ്രസ് എം.എൽ.എ സുഖ്പാൽ സിങ് ​ഖയ്റ ലഹരി കേസിൽ അറസ്റ്റിൽ. ബോലത് മണ്ഡലത്തിലെ എം.എൽ.എയായ ഖയ്റയെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ ഛണ്ഡിഗഢിലെ വസതിയിൽ നടത്തിയ റെയ്ഡിനൊടുവിലാണ് അറസ്റ്റ്.

എം.എൽ.എക്കെതിരെ ജലാബാദ് പൊലീസ് മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരികുന്നത്. ഫസിൽക്ക പൊലീസിലെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെത്തിയാണ് എം.എൽ.എയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. അതേസമയം, അറസ്റ്റിനെ എതിർത്ത എം.എൽ.എ പൊലീസിനെതിരെ പ്ര​തിഷേധം ഉയർത്തുകയും ചെയ്തു.

പൊലീസിനോട് കയർക്കുകയും അറസ്റ്റ് വാറണ്ട് ചോദിക്കുകയും ചെയ്യുന്ന ഖയ്റയുടെയും ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. കേസ് മുമ്പ് തന്നെ സുപ്രീംകോടതി റദ്ദാക്കിയെന്ന വാദവും ഖയ്റ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസിൽ നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.

Eng­lish sum­ma­ry; Con­gress MLA arrest­ed in Pun­jab in drug case

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.