1 March 2026, Sunday

Related news

February 28, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 22, 2026
February 19, 2026
February 16, 2026

മധ്യപ്രദേശില്‍ കോൺഗ്രസ് എംഎൽഎ ബിജെപിയില്‍ ചേര്‍ന്നു

Janayugom Webdesk
ഭോപ്പാല്‍
October 8, 2023 8:44 pm

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർള ബിജെപിയിൽ ചേർന്നു. ഖാർഗോൺ ജില്ലയിലെ ബർവാഹ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ബിര്‍ള. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപിയുടെ ഓഫീസിൽ വച്ചാണ് ബിര്‍ള അംഗത്വം സ്വീകരിച്ചത്. 

2021 ൽ ബിര്‍ള ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല. നിയമസഭാംഗത്വവും രാജിവച്ചിരുന്നില്ല. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗുർജാർ വിഭാഗത്തിന്റെയും മറ്റു പിന്നാക്ക സമുദായങ്ങളുടെയും പിന്തുണയിലാണ് ബർവാഹ സീറ്റിൽ നിന്ന് ബിര്‍ള വിജയിച്ചത്.

Eng­lish Summary:Congress MLA joins BJP in Mad­hya Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.