15 December 2025, Monday

Related news

December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 10, 2025
December 4, 2025
December 4, 2025
September 17, 2025

ബലാത്സംഗകേസില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം

എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും, 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരായി ഒപ്പിടണം 
Janayugom Webdesk
തിരുവനന്തപുരം
December 10, 2025 2:24 pm

ബലാത്സം​ഗക്കേസിൽ കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കർശന ഉപാധികളോടെ ജാമ്യം.രണ്ടാമത്തെ ബലാത്സം​ഗക്കേസിലാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുൻപിൽ ഹാജരായി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂർണമായി സഹകരിക്കണം തുടങ്ങിയവയാണ് ഉപാധികൾ.

അതേസമയം, മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വകുപ്പുകൾ കോടതി ചുമത്തിയിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെക്കുക, അതിക്രമിച്ച് കയറുക- തുടങ്ങിയ വകുപ്പുകളാണ് കൂട്ടിച്ചേർത്തത്. നവംബർ 27ന് യുവതി തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് രാഹുൽ ഒളിവിൽപ്പോയത്. പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയും രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.