21 February 2025, Friday
KSFE Galaxy Chits Banner 2

Related news

February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 20, 2025
February 20, 2025
February 20, 2025
February 20, 2025

ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2025 11:04 pm

ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റില്‍. നാല് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. 

സീതാപൂരില്‍ നിന്നുള്ള എംപിയായ രാകേഷ് റാത്തേഡ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകം ജനറല്‍ സെക്രട്ടറി കൂടിയാണ്. സ്വവസതിയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് റാത്തോഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കി. ഈ മാസം 17നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്നെ വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതത്തില്‍ പങ്കാളിയാക്കാമെന്നും വാഗ്‌ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. റാത്തോഡുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് രാകേഷ് റാത്തോഡിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

അതിനിടെ 22ന് റാത്തോഡും മകനും പരാതി ഒത്തുതീർപ്പാക്കുന്നതിന് കുടുംബത്തിന് മേൽ സമ്മർദം ചെലുത്തുന്നുവെന്ന് പരാതിക്കാരിയുടെ ഭർത്താവ് മറ്റൊരു പരാതി നൽകിയിരുന്നു. റാത്തോഡ് എംപിയുടെ കൂട്ടാളികൾ ഭാര്യയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു. 

TOP NEWS

February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.