18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 7, 2026

കോണ്‍ഗ്രസ് പുനസംഘടനാ തര്‍ക്കം കോടതിയിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
June 10, 2023 12:03 pm

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരെ നിയമിച്ചതിനെചൊല്ലി എ,ഐ ഗ്രൂപ്പ് ഒന്നിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും,പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ വാളോങ്ങുമ്പോള്‍ പുനസംഘടന തര്‍ക്കം കോടതിയിലേക്കും.

ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ വി സനില്‍കമാറാണ് കോടതിയെ സമീപിച്ചത്. 

പ്രസിഡണ്ടുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക് എതിരെന്നാണ് പരാതി. തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ,കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവർക്കെതിരെയാണ് കേസ്.

Eng­lish Summary:
Con­gress reor­ga­ni­za­tion dis­pute to court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.