8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 5, 2025
January 5, 2025
January 4, 2025
January 3, 2025
January 2, 2025
January 1, 2025

ഗോവയില്‍ എംഎല്‍എമാരെ ബിജെപി പിടിക്കുന്നത് കോടികള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2022 4:40 pm

രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ ഗോവയിലെ പാര്‍ട്ടി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഉള്‍പ്പെടെ എട്ട് പേര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് വലിയ തിരിച്ചടിയായി മാറി.രാഹുല്‍ ഗാന്ധിയെകൊണ്ട് ഈ പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയില്ലെന്നുമാത്രമല്ല.

കോണ്‍ഗ്രസില്‍ നിന്നും വിജയിക്കുന്ന ജനപ്രതിനിധികള്‍ ബിജെപിയില്‍ ചേരുന്ന അവസ്ഥയാണെന്നു ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്. ബിജെപി നീട്ടുന്ന അധികാരത്തിനും, സമ്പത്തിനും പിന്നേ പോകുന്നവരാണ് കോണ്‍ഗ്രസ് എന്നുവെളിവായിരിക്കുന്നു. സ്ഥാനാര്‍ത്ഥിയാകുന്നതിനു മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരാധനാലായങ്ങളിലും, ഭരണഘടനയിലും സത്യം ചെയ്തവരാണ്. എന്നാല്‍ അതെല്ലാം വൃഥാവിലാണ്.

കോടികൾ നൽകിയാണ് എംഎൽഎമാരെ ബി ജെ പി മറുകണ്ടം ചാടിച്ചതെന്ന് ആരോപിക്കുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു. ഒരു നേതാവിന് 40 മുതൽ 50 വരെ കോടിയാണ് ബിജെപി നൽകിയതെന്നും ഗുണ്ടു റാവു ആരോപിക്കുന്നു.കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കാണും. എല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി അതാണല്ലോ ചെയ്യുന്നത്. ഈ പണമൊക്കെ ബി ജെ പിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്, അവർ അധികാരം ധുർവിനിയോഗം ചെയ്യുകയാണ്.

അവർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയാണ് തകർക്കുന്നതെന്നും അദ്ദേഹം പറയുന്നു.ഏതെങ്കിലും ബി ജെ പി എം എൽ എയ്ക്ക് ഇ ഡിയുടെ നോട്ടീസ് ലഭിച്ചതായി നിങ്ങൾക്ക് അറിയുമോ? ഇത്തരത്തിലുള്ള രാഷ്ട്രീയത്തിനെതിരെയാണ് ഞങ്ങൾ പോരാടുന്നത്. നമ്മൾ പോരാടിയില്ലെങ്കിൽ രാജ്യം നശിക്കും’, റാവു പറഞ്ഞു. കോൺഗ്രസ് വിട്ട മുൻ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോനെതിരെയും റാവു ആഞ്ഞടിച്ചു. ‘ഞങ്ങൾ വിചാരിച്ചത് ലോബോ ഒരു സിംഹമാണെന്നാണ് എന്നാൽ അദ്ദേഹം ഒരു എലിയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

അദ്ദേഹത്തിന് യാതൊരു നേതൃപാഠവും ഇല്ല. ഞങ്ങൾ അദ്ദേഹത്തിന് കോൺഗ്രസിൽ ഇടം നൽകി. ടിക്കറ്റ് നൽകി, മത്സരിപ്പിച്ചു. അദ്ദേഹം വന്നപ്പോൾ ഞങ്ങൾ വിചാരിച്ചത് കോൺഗ്രസിന് ഗുണമുണ്ടാകുമെന്നാണ്. എന്നാൽ തീരുമാനം വളരെ തെറ്റായിരുന്നുവെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു’, റാവു പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ബി ജെ പിയിൽ നിന്നും രാജിവെച്ച് ലോബോ കോൺഗ്രസിൽ ചേർന്നത്.

അതിനിടെ ഗോവയിലെ ഒരു കോൺഗ്രസ് എം എൽ എയെ 30 കോടി പണവുമായി ബി ജെ പി സമീപിച്ചിരുന്നുവെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് പാട്കർ പത്രസമ്മേളനത്തിൽ ആരോപിച്ചു. 30 കോടിക്ക് വരാൻ തയ്യാറല്ലെന്ന് അറിയിച്ചപ്പോൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ ബി ജെ പി 30 കോടിയുമായി എം എൽ എയെ സമീപിച്ചു. അതിനും വഴങ്ങില്ലെന്ന് ആയപ്പോൾ 5 കോടി കൂടി നൽകി. ഒടുവിൽ നേതാവ് കൂറുമാറാൻ തയ്യാറായി പാട്കർ പറയുന്നു

Eng­lish Summary:Congress said that BJP paid crores to catch MLAs in Goa

You may also like this video: 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.