22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026

ബിജെപി സര്‍ക്കാര്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
January 29, 2023 4:05 pm

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍റെയും, ബഹുജനങ്ങളുടേയും ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും, ഭരണഘടനാസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

രാജസ്ഥാന്‍ ഘടകമാണ് ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുന്നത്.ജയ്പൂർ ഡിവിഷനിലെ കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ പാർട്ടിയുടെ ‘ഹത് സേ ഹാത് ജോഡോ’ പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സംസ്ഥാനത്തിന്‍റ ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൊതുജനങ്ങളുടെ പ്രശ്‌നങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും മികച്ച ജനപിന്തുണ നേടുകയും ചെയ്യുന്നു.

തൊഴിലാളികളാണ് ഏറ്റവും പ്രധാനമെന്ന് എല്ലാ നേതാക്കളും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.രാജസ്ഥാന്‍ സ്ഥാനത്തെ ബിജെപിക്ക് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ ഒരു പ്രശ്‌നവും ഉന്നയിക്കാനോ പ്രസ്ഥാനം സംഘടിപ്പിക്കാനോ കഴിയുന്നില്ലെന്ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോട്ടസാര പറഞ്ഞു.

Eng­lish Summary:
Con­gress says BJP gov­ern­ment is try­ing to sup­press oppo­si­tion voices

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.