25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 18, 2025
April 16, 2025
April 16, 2025
April 15, 2025

ബിജെപി എന്നും അംബേദ്കറുടെ ശത്രുവായിരുന്നതായി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 14, 2025 4:26 pm

ഭരണഘടനാ ശില്പിഡോ.ബി ആര്‍ അംബേദ്കറെകുറിച്ച് പ്രധാനമന്ത്രി നേരന്ദ്രമോഡി നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തെയും, ബിജെപിയേയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബാബാ സാഹിബ് ജീവിച്ചിരുന്നപ്പോൾ പിന്തുണയ്ക്കാത്തവരാണ് ബിജെപിയെന്ന് ഖാർഗെ പറഞ്ഞു. അന്നും ഇന്നും ഇവർ ബാബാ സാഹിബിന്റെ ശത്രുക്കളാണെന്നും ഖാർഗെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അന്നും ഇന്നും ഇവർ ബാബാ സാഹിബിന്റെ ശത്രുക്കളാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇവർ പിന്തുണച്ചിരുന്നോ? ബാബാസാഹിബ് ബുദ്ധിസം സ്വീകരിച്ചപ്പോൾ ഇവരെന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? മഹർ സമുദായത്തിൽ നിന്നുള്ളയാളാണ് ബാബാ സാഹിബെന്നും അദ്ദേഹം തൊട്ടുകൂടാത്തവനാണെന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റേത് റിപ്പബ്ലിക്കൻ പാർട്ടിയായിരുന്നു. എന്നാൽ ഹിന്ദു മഹാസഭ ബാബാ സാഹിബിന് എതിരായിരുന്നുവെന്നു, മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ബാബാസാഹിബിനോട് കോൺഗ്രസ് ചെയ്തത് മറക്കരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിച്ചു. രണ്ടുതവണ തിരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിച്ചു. കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ പോലും ശ്രമിച്ചു. ബാബാസാഹിബിന്റെ ആശയങ്ങള്‍ എന്നന്നേക്കുമായി നശിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു. അംബേദ്കര്‍ ഭരണഘടനയുടെ സംരക്ഷകനായിരുന്നു, പക്ഷേ കോണ്‍ഗ്രസ് ഭരണഘടനയെ തകര്‍ക്കുകയാണ് ചെയ്തതെന്നും മോഡി ഹരിയാണയിലെ ഹിസാറിലെ പൊതുപരിപാടിയിൽ പറഞ്ഞു. വഖഫ് നിയമത്തെ എതിർക്കുന്നതിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പരത്തുകയാണെന്നും അംബേദ്കറെ അപമാനിക്കുകയാണെന്നും മോഡി ആരോപണമായി ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രംഗത്ത് വന്നത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.