13 December 2025, Saturday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 9, 2025
December 9, 2025

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വധിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയതായി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
May 6, 2023 4:21 pm

കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വധിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്പാര്‍ട്ടി രംഗത്ത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രിസന്‍റെ ആരോപണം 

ചിത്താപൂരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദ സന്ദേശം പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഖാര്‍ഗെക്കെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയും തീര്‍ത്തു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ശബ്ദരേഖ

കോണ്‍ഗ്രസ് അധ്യക്ഷനെയും കുടുംബത്തെയും വധിക്കാന്‍ ഗൂഢാലോചന നടത്തുന്നത് തളളികളയേണ്ട ഒന്നല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇതൊരു സാധാരണക്കാരനല്ല പറഞ്ഞിരിക്കുന്നത്. ചിത്താപൂര്‍ ബിജെപി സ്ഥാനാര്‍ഥിയാണ്. എന്നെക്കാള്‍ നന്നായി ഇവരെ കുറിച്ചെല്ലാം നിങ്ങള്‍ക്ക് അറിയാവുന്നതാണ് സുര്‍ജെവാല പറഞ്ഞു. 

പ്രധാനമന്ത്രിയും കര്‍ണാടക പൊലീസും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും നിശബ്ദനായിരിക്കുമെന്ന് എനിക്കറിയാം.എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മിണ്ടാതിരിക്കാനാകില്ല. അവര്‍ ഇതിന് ഉചിതമായ മറുപടി നല്‍കും സുര്‍ജേവാല അഭിപ്രായപ്പെട്ടുശബ്ദരേഖ പിന്നീട് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചു. ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപൂര്‍.

Eng­lish Summary: 

Con­gress says BJP has con­spired to kill Mallikar­jun Kharge

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.