ഗോവയില്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പെ ചാക്കിട്ടുപിടുത്തത്തിനുള്ള അണിയറ നീക്കം സജീവമാകുന്നു. വിജയ സാധ്യതയുള്ള എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമായും കോണ്‍ഗ്രസിനെയാണ് അവര്‍ നോക്കുന്നത്.
എന്നാല്‍ ഗോവയില്‍ ഇത്തവണ ബിജെപിക്കോ, കോണ്‍ഗ്രസിനോ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പിനുശേഷം പുറമേ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇരു കൂട്ടരും ഭീതിയിലാണ്. തങ്ങളുടെ എംഎല്‍എമാരായി വിജയിച്ചു വരുന്നവര്‍ പോകാതിരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായവരെ അവരവരുടെ വിശ്വാസമനുസരിച്ചുള്ള ആരാധനാലയങ്ങളില്‍ കൊണ്ടു ചെന്നു സത്യപ്രതിജ്ഞഎടുപ്പിച്ചിരുന്നു
വിജയിക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളേയും സ്വതന്ത്രരേയും ഒപ്പം നിര്‍ത്താന്‍ ബി ജെ പി നേതാക്കള്‍ രഹസ്യ ചര്‍ച്ച തുടങ്ങിയെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ പറഞ്ഞു. ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് മനസിലായതോടെ മുഖ്യമന്ത്രി പ്രമോദ് സാവന്തും ബി ജെ പി എം എല്‍ എമാരായ വിശ്വജിത് റാണെയും മൗവിന്‍ ഗോഡിഞ്ഞോയും ചില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തുകൊണ്ട് അവരെ വേട്ടയാടുകയാണെന്ന് ഗിരീഷ് ചോദങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയ്ക്കുള്ളില്‍ പ്രമോദ് സാവന്തും വിശ്വജിത് റാണെയും മൗവിന്‍ ഗോഡിഞ്ഞോയും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിലാണെന്ന് സ്വയം അവകാശപ്പെടുന്നതായും ഇതിനായി മറ്റ് പാര്‍ട്ടികളിലെ വിജയ സാധ്യതയുള്ളവരെ കണ്ട് പിന്തുണ ഉറപ്പാക്കുകയാണെന്നും ഗിരീഷ് ചോദങ്കര്‍ പറഞ്ഞു. വിശ്വജിത് റാണെയും പ്രമോദ് സാവന്തും മൗവിന്‍ ഗോഡിഞ്ഞോയും തിരഞ്ഞെടുപ്പിന് ശേഷം കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത് ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അവര്‍ക്കും അലഞ്ഞുതിരിയുന്ന അവരുടെ ബ്രോക്കര്‍മാര്‍ക്കും ഒരു പൊതു മുന്നറിയിപ്പ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ചോദങ്കര്‍ പറഞ്ഞു.കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസ് മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഭാവി നിയമസഭാംഗങ്ങളാരും ബി ജെ പിയില്‍ ചേരാന്‍ പോകില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറ്റത്തിന് ബി ജെ പി ശ്രമിച്ചാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിണ്ടാതിരിക്കില്ലെന്നും എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങളായിരിക്കില്ല ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരെ പീഡിപ്പിക്കാനും പോസ്റ്റല്‍ ബാലറ്റ് സമര്‍പ്പിക്കാനൊരുങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും മുഖ്യമന്ത്രി ശ്രമിക്കുന്നതായി ചോദങ്കറും കാനക്കോണ സ്ഥാനാര്‍ത്ഥി ജനാര്‍ദന്‍ ഭണ്ഡാരിയും ആരോപിച്ചു. ബി ജെ പിക്ക് വോട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങിയെന്ന് ചോദങ്കര്‍ പറഞ്ഞു.
എത്ര പൊലീസ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു, എത്ര പേര്‍ ബാലറ്റ് പേപ്പറിന് അപേക്ഷിച്ചു, എത്ര പേര്‍ വോട്ട് ചെയ്തിട്ടില്ല എന്നിങ്ങനെ ചോദിച്ച് പൊലീസ് വയര്‍ലെസ് സന്ദേശം അയച്ചു. പേര്, മണ്ഡലം, ഫോണ്‍ നമ്പര്‍ എന്നിവയും അന്വേഷിക്കുകയും ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ബി ജെ പിക്ക് വോട്ട് ചെയ്യാന്‍ അവരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണിത്,” ചോദങ്കര്‍ പറയുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ബി ജെ പി സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരവും മുഖ്യമന്ത്രി പ്രമോദ് സാവന്തിനെതിരെ വിമര്‍ശനവും ശക്തമാണ്. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കില്‍, കോണ്‍ഗ്രസില്‍ നിന്ന് 2017 ല്‍ ബി ജെ പിയില്‍ എത്തിയ വിശ്വജിത്തിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി ബി ജെ പിക്ക് പുറത്തുള്ള എം എല്‍ എമാരുടെ പിന്തുണ നേടാനും പാര്‍ട്ടി ആലോചിക്കുന്നതായും വാര്‍ത്തവരുന്നതായി പറയപ്പെടുന്നു40 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 14 നാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഫലപ്രഖ്യാപനം മാര്‍ച്ച് 10 ന് ആണ്. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗോവയില്‍ 78.94 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയില്‍ വടക്കന്‍ ഗോവ, ദക്ഷിണ ഗോവ എന്നിങ്ങനെ രണ്ട് മേഖലകളാണുള്ളത്. വടക്കന്‍ ഗോവയില്‍ 79 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ തെക്കന്‍ ഗോവയില്‍ 78 ശതമാനമായിരുന്നു പോളിംഗ്.
English Sumamry: Congress says BJP is trying to sack Goa
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.