കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോഡി കള്ളന്മാരുടെ സഹായം തേടുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. വന്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നവരൊക്കെ നരേന്ദ്രമോഡിയെ രക്ഷിക്കാനെത്തുന്ന കാഴ്ചയാണ് കാണുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
രാഹൂല്‍ഗാന്ധിക്കെതിരേ യുകെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന മുന്‍ഐപിഎല്‍ ചെയര്‍മാനായിരുന്ന ലളിത് മോഡിയുടെ ഭീഷണിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്.ലളിത് മോഡിക്ക് പിന്നാലെ ഇനി നീരവ് മോഡിയോടും മെഹുല്‍ ചോക്‌സിയോടും വിജയ് മല്യയോടും രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പറയുമോ എന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചത്.
ലക്ഷക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തി ഒളിച്ചോടിയ ആളാണ് ലളിത് മോഡിയെന്നും ബിജെപിയുടെ ആശീര്‍വാദത്തോടെ വിദേശത്ത് സുഖജീവിതം നയിക്കുകയാണ് അയാളെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും അഭിപ്രായപ്പെട്ടു. കൂട്ടത്തില്‍ ലളിത് മോദിയുടെ ഭീഷണിയൊന്നും ജനങ്ങള്‍ ചെവികൊള്ളാന്‍ പോകുന്നില്ലെന്നും ആഗോള അഴിമതിക്കാര്‍ നരേന്ദ്ര മോഡിയെ രക്ഷിക്കാനെത്തുന്നത് പുതിയ കാര്യമല്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അതിനിടെ മോഡി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കേസ് നടത്തിപ്പില്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും പിഴവുകള്‍ വന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.
English Summary:
Congress says that Narendra Modi and BJP are seeking the help of thieves
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.