2 January 2026, Friday

Related news

January 1, 2026
January 1, 2026
December 31, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025

ബിജെപിയും ‚ആര്‍എസ്എസും എത്ര ശ്രമിച്ചാലും ചരിത്രം മായ്ക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2023 5:21 pm

ബിജെപിയും,ആര്‍എസ്എസും എത്ര ശ്രമിച്ചാലും ചരിത്രം മായ്ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. രാഷട്രപിതാവ് മഹാത്മാഗാന്ധിയുടെ വധവും ‚തുടര്‍ന്ന് കുറച്ചുകാലത്തേക്ക് ആര്‍എസ്എസ് നിരോധനവും ഉള്‍പ്പെടെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ ചില ഉള്ളടക്കങ്ങള്‍ ഒഴിവാക്കിയതിനുശേഷം സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയും, പ്രതികാര ബുദ്ധിയോടെ വെള്ളപൂശുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആരോപിച്ചു.

ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തിന്‍റെ ചവിറ്റുകൊട്ടയിലേക്കാണ് തള്ളപ്പെടുന്നതെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമൂദായിക ഐക്യത്തെ ഇല്ലാതാക്കി,ഗാന്ധിജിയുടെ ഹിന്ദു-മുസ്ലീം ഐക്യം തീവ്രഹിന്ദു വാദികളെ പ്രകോപിപ്പിച്ചു. പന്ത്രണ്ടാംക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ ഭാഗങ്ങളാണ് മാറ്റിയത്.ബിജെപിക്കും, നിങ്ങള്‍ക്ക് പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയും. പക്ഷെ രാജ്യത്തിന്‍റെ ചരിത്രം മാറ്റാന്‍ കഴിയില്ല കോണ്‍ഗ്രസ് പ്രസിഡന്‍റ് സൂചിപ്പിച്ചു.

ഗാന്ധിജിയെ മാത്രമല്ല അംബദേക്കറേയും ബിജെപി സര്‍ക്കാര്‍ മറന്നന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് അഭിപ്രായപ്പെട്ടു. ചരിത്രം തിരുത്തി എഴുതുന്നത് ബിജെപിയുടേയും, ആര്‍എസ്എസും ഏറ്റെടുത്തിരിക്കുകയാണെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരി അഭിപ്രായപ്പെട്ടു.ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. ഒന്നും,രണ്ടും എന്‍ഡിഎ സര്‍ക്കാരുകളും ഇങ്ങനെ ചെയ്തിരുന്നു. നിങ്ങള്‍ക്ക് ചരിത്രത്തെ വളച്ചൊടിക്കാന്‍ കഴിയും, പക്ഷേ അത് മായിക്കാന്‍ കഴിയില്ലെന്ന് മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും തിവാരി ഓര്‍മ്മിപ്പിച്ചു.
സത്യത്തിന് സ്വയം പ്രകടമാകുന്ന ഒരു വഴിയുണ്ട്.ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിച്ചവര്‍ ചരിത്രത്തിന്‍റെ ചവിറ്റകൊട്ടയിലേക്ക് തള്ളപ്പെട്ടു എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു തിവാരി പറഞ്ഞു. 

എന്നാല്‍ ഇതിനെ ന്യായീകരിച്ച് ബിജെപി രംഗത്തുവന്നു. ഇന്ത്യയുടെ ചരിത്രവസ്തതകളുടെ കാര്യത്തില്‍ ഏറ്റവും വലിയ കൃത്രിമം നടത്തിയത് കോണ്‍ഗ്രസ് ആണെന്നും മുന്‍കാലങ്ങളില്‍ അവര്‍ ചെയ്ത തെറ്റുകള്‍ തിരുത്തുക മാത്രമാണ് ബിജെപി ചെയ്തതെന്നും കേന്ദ്രമന്ത്രി ശോഭ കരന്ദ് ലാജെ പറഞ്ഞു.

Eng­lish Summary:
Con­gress says that no mat­ter how hard BJP and RSS try, his­to­ry can­not be erased

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.