
യുഡിഎഫ് സീറ്റ് വിഭജന ചർച്ച പുരോഗമിക്കുമ്പോൾ നാല് ഘടകകക്ഷികൾക്ക് സീറ്റില്ല. ജെഎസ്എസ്, ഭാരതീയ നാഷണൽ ദൾ, അസോസിയേറ്റ് അംഗങ്ങളായ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, കേരള പ്രവാസി അസോസിയേഷൻ എന്നിവയ്ക്ക് ഇത്തവണ സീറ്റ് ലഭിക്കില്ല. ജെഎസ്എസിനായി രാജൻ ബാബു മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു.
സി കെ ജാനു രണ്ട് സീറ്റുകളാണ് ആവശ്യപ്പെട്ടത്. രണ്ട് അധിക സീറ്റുകൾ ആവശ്യപ്പെട്ട കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പിറവത്ത് മാത്രമായി ഒതുങ്ങേണ്ടി വരും. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിച്ച മാണി സി കാപ്പന്റെ കെഡിപിക്കും ഇത്തവണ പാലയിൽ മാത്രം തൃപ്തിപ്പെടേണ്ടി വരും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പ്കളിലും അഞ്ച് സീറ്റുകളിൽ മത്സരിച്ച ആർ എസ് പിയുടെ ഇരവിപുരം സീറ്റ് പിടിച്ചെടുക്കാനും നീക്കമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.