24 December 2025, Wednesday

കോണ്‍ഗ്രസിലെ തമ്മിലടി വിമര്‍ശനവുമായി ലീഗ്

Janayugom Webdesk
മലപ്പുറം
February 20, 2025 12:15 pm

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടിയിലെ തമ്മിലടിയും അഭിപ്രായഭിന്നതയും യുഡിഎഫിനെ ശിഥിലമാക്കിയെന്ന് മുസ്ലീംലീഗ് നേതൃയോഗത്തില്‍ വിമര്‍ശനം. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം തുടരുന്ന അലംഭാവം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ ഭിന്നത യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ടെന്ന്‌ മാധ്യമങ്ങളെ കണ്ട ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സമ്മതിച്ചു. 

മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ട്‌ കോൺഗ്രസ് നേതാക്കൾ നടത്തുന്ന ചരടുവലികളാണ്‌ ലീഗിനെ അലോസരപ്പെടുത്തിയത്. രമേശ് ചെന്നിത്തലയും വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള അഭിപ്രായ ഭിന്നത യുഡിഎഫ്‌ സംവിധാനത്തെ ദുർബലമാക്കി. സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും യുഡിഎഫ്‌ സംവിധാനം ശിഥിലമാണ്‌. ഇത്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും. 

തരൂർ വിഷയം കൈകാര്യംചെയ്യുന്നതിൽ കോൺഗ്രസ്‌ നേതാക്കൾ പരാജയപ്പെട്ടു. സർക്കാരിന്റെ വികസനനേട്ടങ്ങൾ ചർച്ചയാകാൻ ഇത്‌ ഇടയാക്കിയതായും യോഗത്തിൽ അഭിപ്രായമുയർന്നു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്‌തു.

Con­gress splits UDF; League lead­er­ship meet­ing with criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.