20 May 2024, Monday

Related news

June 7, 2022
June 6, 2022
June 1, 2022
May 29, 2022
May 28, 2022
May 28, 2022
May 24, 2022
May 18, 2022
May 13, 2022
May 8, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിമത ഭീഷണിയില്‍ കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ
കൊച്ചി
April 14, 2022 9:52 pm

തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. സുധാകരനും വി ഡി സതീശനും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് എ, ഐ ഗ്രൂപ്പുകൾ ആക്ഷേപം ഉന്നയിക്കുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഇതുവരെ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ ആരോപിച്ചു.

2008ലെ മണ്ഡല പുനർനിർണയത്തോടെ നിലവിൽ വന്ന തൃക്കാക്കര നിയമസഭാമണ്ഡലത്തിൽ ആദ്യം തെരഞ്ഞെടുപ്പ് നടന്നത് 2011 ലാണ്. അന്നുമുതൽ കോൺഗ്രസ് മാത്രം വിജയിച്ചുവന്ന മണ്ഡലത്തിന് മറ്റൊരു ചരിത്രം കൂടിയുണ്ട്. ഇന്നത്തെ തൃക്കാക്കരയുടെ ഒരു ഭാഗം ഉൾപ്പെടുന്ന പഴയ എറണാകുളം മണ്ഡലത്തിൽ കോൺഗ്രസിനെ വീഴ്ത്തി ഇടതുപക്ഷം വിജയം കണ്ട ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നു. വിമത സ്ഥാനാർഥിയായിരുന്നു അന്ന് യുഡിഎഫിന് തിരിച്ചടി നൽകിയത്. ഇപ്പോൾ അതേ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതെന്നത് കോൺഗ്രസ് നേൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.

എറണാകുളം നിയോജക മണ്ഡലത്തിന്റെയും തൃപ്പൂണിത്തുറ മണ്ഡലത്തിന്റെയും ഭാഗമായിരുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് 2011ൽ തൃക്കാക്കര മണ്ഡലം രൂപീകരിക്കുന്നത്.
കോൺഗ്രസിൽ വിമത പ്രശ്നങ്ങൾ ഉണ്ടായപ്പോഴൊക്കെ എറണാകുളത്ത് കോൺഗ്രസിന് അടിപതറിയിരുന്നു. അസംബ്ലി മണ്ഡലത്തിന് പുറമെ, ലോക്‌സഭ മണ്ഡലത്തിലും വിമത പ്രശ്നം കോൺഗ്രസിനെ വീഴ്ത്തിയിട്ടുണ്ട്.

നിലവിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയ കെ വി തോമസിനെതിരെ കോൺഗ്രസ് എന്ത് നടപടിയെടുക്കുമെന്നത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നിർണായക ഘടകമായി മാറുമെന്ന് ഉറപ്പാണ്. എറണാകുളം നിയമസഭ മണ്ഡലത്തെയും തൃക്കാക്കര ഉൾപ്പെടുന്ന ലോക്‌സഭ മണ്ഡലത്തെയും നിരവധി തവണ പ്രതിനിധീകരിച്ച നേതാവാണ് കെ വി തോമസ്.

Eng­lish summary;Congress threat­ens dis­sent in Thrikkakara by-election

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.