ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായ ഹരിയാനയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ്.ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കണമെന്ന് പിസിസി പ്രസിഡന്റ് ഉദയ് ഭാന്‍ പറഞ്ഞു.
ജെജെപി (ജനനായക് ജനതാ പാർടി)യും ഇതേ ആവശ്യം ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ നൽകാമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല പറഞ്ഞു.
മൂന്നു സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെയാണ് നിലവിൽ 88 അംഗ ഹരിയാന നിയമസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായത്.കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവ ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചത്.
വർഷാവസാനമാണ് ഹരിയാന നിയമസഭയുടെ കാലാവധി തീരുക. ഇപ്പോൾ ബിജെപി പക്ഷത്ത് 42 പേർ മാത്രമാണുള്ളത്. കോൺഗ്രസിന് 30ഉം ജെജെപിക്ക് പത്തും എംഎൽഎമാരുണ്ട്.
English Summary:
Congress wants fresh elections in Haryana
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.