22 January 2026, Thursday

Related news

December 10, 2025
December 4, 2025
August 20, 2025
July 28, 2025
June 28, 2025
June 26, 2025
May 28, 2025
May 18, 2025
May 17, 2025
May 8, 2025

പ്രതിപക്ഷ ഐക്യം വേണമെന്ന് കോൺഗ്രസ്; അതിന് ശെെലി മാറ്റണമെന്ന് തരൂർ

Janayugom Webdesk
റായ്‍പൂർ
February 25, 2023 10:12 pm

2024ൽ ബിജെപിയെ നേരിടാൻ സമാന ചിന്താഗതിയുള്ള മതേതര പാർട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്തണമെന്ന് കോൺഗ്രസ് പ്രമേയം. അതിന് പാർട്ടിയുടെ ശെെലിയിൽ മാറ്റം വേണമെന്ന പരോക്ഷ വിമർശനവുമായി ശശി തരൂർ എംപി.
മൂന്നാം മുന്നണി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമാകുമെന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. ‘മതനിരപേക്ഷ, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യമായിരിക്കും കോൺഗ്രസിന്റെ ഭാവി ലക്ഷ്യം. പാർട്ടിയുടെ നമ്മുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്ന മതേതര പ്രാദേശിക ശക്തികളെ ഉൾപ്പെടുത്തണം. പൊതുധാരണയുടെ അടിസ്ഥാനത്തിൽ എൻഡിഎയെ നേരിടാൻ പ്രതിപക്ഷ ഐക്യം അടിയന്തര ആവശ്യമാണെന്ന് പ്രമേയത്തിൽ പറയുന്നു.
എന്നാൽ ബിജെപിയെ ശക്തമായി നേരിടണമെങ്കിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് തികച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കണമെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. ‘നമ്മുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെക്കുറിച്ചും വ്യക്തമായ ധാരണ വേണം. ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനത്തിലും പശു സംരക്ഷകരുടെ മോചനത്തിനെതിരെയും കുറച്ചുകൂടി കർശന നിലപാട് വേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാപകമായ ചങ്ങാത്ത മുതലാളിത്തം വഴി സമ്പത്ത്ചിലരുടെ കൈകളിൽ കുമിഞ്ഞുകൂടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അഡാനിയുടെ അടുപ്പം അദ്ദേഹത്തിന് അനുകൂലമായ ആവാസവ്യവസ്ഥയായി മാറുന്നുവെന്ന് കോൺഗ്രസ് പണ്ടേ ആരോപിച്ചിരുന്നുവെന്നും തരൂർ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ പാർട്ടികളുമായി ഐക്യത്തിന് കോൺഗ്രസ് തയ്യാറെന്നും സമാന മനസ്കരുമായി സഹകരിക്കുമെന്നും സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. ദുഷ്കരമായ സാഹചര്യത്തിൽ, കഴിവുള്ളതും നിർണായകവുമായ നേതൃത്വം നൽകാൻ കഴിയുന്ന രാജ്യത്തെ ഒരേയൊരു പാർട്ടി കോൺഗ്രസാണെന്ന് ഖാർഗെ പറഞ്ഞു. 2004 മുതൽ 2014 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യമാണ് രാജ്യം ഭരിച്ചതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിൽ മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ പ്രതിപക്ഷഐക്യ ആഹ്വാനം. ബിജെപിക്കെതിരെ മുന്നണി രൂപീകരിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖർ റാവു ഉദ്ധവ് താക്കറെ, ശരത് പവാർ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ആന്ധ്രയ്ക്കും ജമ്മു കശ്മീരിനും പ്രത്യേക പദവി എന്നതിനെയും പ്രമേയം പിന്തുണച്ചു. മുൻ അധ്യക്ഷൻമാരും പ്രധാനമന്ത്രിമാരും പ്രവർത്തക സമിതിയിൽ അംഗങ്ങളാകും എന്ന ഭരണഘടനാ ഭേദഗതിയും പ്ലീനറി പാസാക്കി. 

Eng­lish Sum­ma­ry: Con­gress wants oppo­si­tion uni­ty; Tha­roor wants to change the style

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.