
വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പരിക്കാനായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന ഫണ്ട് സമാഹരണ ആപ്പില്‍ വ്യക്തതയില്ലാതെ നേതാക്കള്‍. ദുരന്തം നടന്ന് ഒരു വര്‍ഷമായിട്ടും കോണ്‍ഗ്രസിന്റെ ഫണ്ടിംങിനെ പറ്റിയോ, ദുരിതബാധിതര്‍ക്കുള്ള സഹായത്തിനെ പറ്റിയോ ഒന്നും പറയാന്‍ കഴിയാതെ സംസ്ഥാന കോണ്‍ഗ്രസ് ഉഴലുകയാണ്.ദുരന്തം നടന്ന് ഒരു വർഷമായിട്ടും കോൺഗ്രസ് പ്രഖ്യാപിച്ച പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്താതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
വയനാട് തൃക്കൈപറ്റയിലെ ഉപയോഗ ശൂന്യമായ ഭൂമി വീട് നിർമ്മാണത്തിനായി വലിയ വില കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവും നേതൃത്വത്തിനെതിരെഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നു. വയനാട് ഫണ്ട് പിരിക്കാനായി കോൺഗ്രസ് ഉപയോഗിച്ചിരുന്ന ഫണ്ട് സമാഹരണ ആപ്പിൽ
ഇപ്പോള്‍ അടിമുടി ദൂരൂഹതയാണ്. ആപ്പ് പ്രവർത്തന രഹിതമായ വാർത്തകൾ പുറത്തുവന്നതോടെ സത്യത്തിന് നിരക്കാത്ത വാദങ്ങളുമായി കോണ്‍ഗ്രസ് നേതാക്കൾ എത്തിയിരിക്കുകയാണ്. കെപിസിസി ആപ്പ് ക്ലോസ് ചെയ്തു എന്ന് ആണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. എന്നാൽ കണക്കുകളെല്ലാം ആപ്പിൽ ലഭ്യമാണെന്നാണ് വണ്ടൂര്‍ എംഎല്‍എ കൂടിയായ കെപിസിസി വർക്കിങ് പ്രസിഡന്റ് എപി.അനിൽകുമാർ പറയുന്നത് .ഇവരില്‍ ആരു പറയുന്നത് വിശ്വസിക്കണമെന്നാണ് അണികള്‍ പറയുന്നത്. കെപിസിസിയുടെ അഭിപ്രായങ്ങളും പ്രതിപക്ഷ നേതാവാണ് പറയുന്നത്. പുതിയ കെപിസിസി നേതൃത്വം വന്നിട്ടും അവര്‍ പറയേണ്ട കാര്യങ്ങളും സതീശന്‍ തന്നെയാണ് പറയുന്നത്. പാര്‍ട്ടി തന്റെ കൈപ്പിടിയിലൊതുക്കി എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഇതെന്നാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെടുന്നത് .ഫണ്ട് പിരിക്കാനുള്ള ആപ്പ് സുതാര്യമെന്നും കണക്കുകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നുമാണ് അനില്‍കുമാറിന്റെ വാദം . ആപ്പ് പ്രവർത്തന രഹിതമായതിൽ വ്യാപക വിമർശനം നിലനിൽക്കെയാണ് നേതാക്കളുടെ വിചിത്രവാദങ്ങൾ. ഇത്തരത്തിൽ സുതാര്യമെങ്കിൽ എന്തുകൊണ്ട് കണക്കുകൾ പരസ്യപ്പെടുത്തുന്നില്ലെന്നും ചോദ്യം ഉയരുന്നുണ്ട്.
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി 100 വീടുകൾ നിർമിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. അതിനുള്ള ഫണ്ട് കളക്ഷന് വേണ്ടി പ്രത്യേക ആപ്പും ആരംഭിച്ചു. മൊത്തത്തിൽ പിരിച്ച തുക, ഇതുവരെ ചിലവഴിച്ച തുക, സംഭാവന തന്നവരുടെ വിവരങ്ങൾ, ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ എന്നിവ ആപ്പിൽ ലഭ്യമാക്കും എന്നു പറഞ്ഞാണ് പിരിവ് നടത്തിയത്. എന്നാൽ ഈ ആപ്പ് ഇപ്പോൾ പ്രവർത്തന രഹിതമാണ്.2024 ആഗസ്ത് സെപ്തംബർ മാസങ്ങളിലാണ് ആപ്പ് ഉപയോഗത്തിലുണ്ടായിരുന്നത്.3.14കോടി രൂപ ആപ്പ് വഴി സമാഹരിച്ചു എന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ഇതിന്റെ വിശദാംശങ്ങളും ആപ്പിൽ ലഭ്യമല്ല.കോൺഗ്രസ് പ്രഖ്യാപിച്ച 100 വീട് പദ്ധതി അനിശ്ചിതത്വത്തിലായതിന് പിന്നാലെയാണ് ഫണ്ട് പിരിക്കാനുപയോഗിച്ച ആപ്പും പ്രവർത്തന രഹിതമായത്. ആപ്പിൽ വിവരങ്ങൾ ലഭ്യമാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ശക്തമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.