23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 15, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024

കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്തിയാല്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
May 2, 2023 12:57 pm

കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല വിശ്വ ഹിന്ദുപരിഷത്തിന്‍റെ യുവജന വിഭാഗമായ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രിക. ന്യൂനപക്ഷ‑ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും, വെറിപ്പും പ്രചരിപ്പിക്കുന്ന ഇത്തരം സംഘടനകളെ നിരോധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വാഗ്ധാനംജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.

നിയമലംഘനം നടത്താന്‍ ബജ്രംഗ് ദള്ളും പോപ്പുലര്‍ ഫ്രണ്ടും പോലെയുള്ള സംഘടനകളെ അനുവദിക്കില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇത്തരം സംഘടനകളെ നിരോധിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷത്തിനകം ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ജനവിരുദ്ധവും നീതിരഹിതവുമായ നിയമങ്ങള്‍ റദ്ദാക്കുമെന്നും വാഗ്ദാനമുണ്ട്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കിയത്.

Eng­lish Summary:
Con­gress will ban Bajrang Dal if it comes to pow­er in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.