22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026

അടുത്ത സ്വാതന്ത്ര്യദിനത്തില്‍ മോഡി സ്വന്തം വീട്ടിലായിരിക്കും ദേശീയ പതാക ഉയര്‍ത്തുകയെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
August 15, 2023 7:12 pm

അടുത്ത സ്വാതന്ത്ര്യദിനത്തില്‍ നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തുന്നത് സ്വന്തം വസതിയിലാരിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികര്‍ജ്ജുന്‍ ഖാര്‍ഗെ

2024ൽ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌തതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഡി അടുത്ത സ്വാതന്ത്ര്യദിനത്തിലും ദേശീയ പതാക ഉയർത്തുക തന്നെ ചെയ്യും. എന്നാലത് അദ്ദേഹത്തിന്റെ വസതിയിലാകും.

അടുത്ത വർഷവും ചെങ്കോട്ടയിൽ താൻ ദേശീയപതാക ഉയർത്തുമെന്ന് പറഞ്ഞതിലൂടെ മോഡിയുടെ അഹങ്കാരമാണ് പുറത്തേക്ക് വന്നത്. ജനങ്ങളുടെ കൈകളിലാണു തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും. അവരാണ് വോട്ടർമാർ.അടുത്ത വർഷവും താൻ തന്നെ ദേശീയപതാക ഉയർത്തുമെന്ന് പറയുന്നത് അഹങ്കാരമാണ് കോണ്‍ഗ്രസ് പ്രസി‍ഡന്‍റ് പറഞ്ഞു

Eng­lish Summary:
Con­gress will hoist the nation­al flag at Mod­i’s home on the next Inde­pen­dence Day

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.