മധ്യപ്രദേശില്‍ ബിജെപിയെ നേരിടാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. പതിനെട്ട് വര്‍ഷമായി ബിജെപി സര്‍ക്കാരിന് കീഴിലുണ്ടായ അഴിമതി ആരോപണങ്ങളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി.
അഴിമതിയെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍റെ ചിത്രം വരുന്ന കാലം ഒരുപാട് അകലെയല്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് കമല്‍നാഥ് അഭിപ്രായപ്പെട്ടു. പതിനെട്ട് വര്‍ഷത്തെ ഭരണത്തില്‍ മധ്യപ്രദേശിലെ ശിവരാജ് ചൗഹാന്‍റെ സര്‍ക്കാര്‍ അഴിമതിയില്‍ ലോക റെക്കോഡാണ് ഉയര്‍ത്തിയിരിക്കുന്നത്.പട്ടിക വളരെ വലുതാണ്.
കോണ്‍ഗ്രസ് ചില വമ്പന്‍ അഴിമതികള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ ഗൂഗിളില്‍ അഴിമതിയെന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ശിവരാജ് സിങ് ചൗഹാന്‍റെ ചിത്രം വരുന്ന കാലം വിദൂരമല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു,2018–2020 കാലയളവില്‍ എന്തുകൊണ്ടാണ് ഈ അഴിമതികളെ കുറിച്ച്അന്വേഷിക്കാതിരുന്നത് എന്നതിനും കമല്‍ നാഥ് മറുപടി നല്‍കി.
15 മാസം മാത്രമാണ് താന്‍ അധികാരത്തിലിരുന്നതെന്നും ഇക്കാലയളവില്‍ മധ്യപ്രദേശിനെ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.പതിനഞ്ച് മാസക്കാലമാണ് ഞാന്‍ അധികാരത്തിലിരുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം കാരണം ഇതില്‍ രണ്ടര മാസം വെറുതെ കളഞ്ഞു.
അഴിമതികള്‍ അന്വേഷിക്കുന്നതിനേക്കാള്‍ ഈ കാലയളവില്‍ മധ്യപ്രദേശിനെ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത് അദ്ദേഹം അഭിപ്രായപ്പെട്ടു.253 അഴിമതികള്‍ അടങ്ങിയപട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്.അനധികൃത ഖനനം (50,000 കോടി), ഇ.ടെന്‍ഡര്‍ അഴിമതി (3,000 കോടി), ആര്‍ടിഒ അഴിമതി ( 25,000 കോടി), മദ്യ അഴിമതി (86,000 കോടി) വൈദ്യുതി അഴിമതി (94,000 കോടി) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബിജെപിക്കെതിരായ അഴിമതി ക്യാമ്പയിനില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിസ്ഡ് കോള്‍ നല്‍കാനായി ഒരു ഫോണ്‍ നമ്പറും പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:
Congress with corruption list of BJP government in Madhya Pradesh
You may alsolike this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.