8 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 7, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024
November 2, 2024
November 1, 2024
October 31, 2024
October 31, 2024
October 31, 2024

ഏകീകൃത സിവില്‍കോഡില്‍ വ്യക്തതയില്ലാത്ത നിലപാടുമായി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2023 11:11 am

ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീണ്ടും അധികാരത്തില്‍ എത്താന്‍ ബിജെപി മൂന്നാംകിട രാഷട്രീയ കളി നടത്തുകയാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏകീകൃത സിവില്‍കോഡ് മായി മുന്നോട്ടു പോകാനുള്ള ശ്രമം.കര്‍ണാടക നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിജെപിയുടെ രാഷ്ട്രീയ ഗ്രാഫ് അനുദിനം താഴ്ന്നുകൊണ്ടിരിക്കുകയാണ്.

രണ്ടു മാസത്തോളമായി തുടരുന്ന മണിപ്പൂര്‍ കലാപം, ഗുസ്കിതാരങ്ങളുടെ പ്രതിഷേധം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടഹ്ങിയ ജനകീയ വിഷയങ്ങളില്‍ മോഡി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് തീവ്രവര്‍ഗ്ഗീയത ആളികത്തിക്കാനുള്ള ശ്രമം. മതധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപിയും,സംഘപരിവാറും കൊണ്ടു വരുന്ന ഏക സിവില്‍കോ‍ഡിനെതിരെ രാജ്യത്ത് പ്രതിഷേധംകൂടുതല്‍ ശക്തമാവുകയാണ്. ഭരണക്കക്ഷിക്കൊപ്പെം നില്‍ക്കുന്ന ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ അടക്കമുള്ള രാഷട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രംഗത്തു വന്നു കഴിഞ്ഞു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഒഴികെയുള്ള രാഷട്രീയ പാര്‍ട്ടികളും പ്രതിഷേധമായി രംഗത്തു വന്നു.

ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ന്യൂനപക്ഷങ്ങളെയും ഗോത്രാവിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് അകാലിദള്‍ വക്താവ് ദല്‍ജിത്ത് സിങ് ചീമ പറഞ്ഞു.സിവില്‍ നിയമങ്ങള്‍ ഒരോ മതത്തിനും വ്യത്യസ്തമാണെന്നും അത് വിശ്വാസവുമായും, ആചാരങ്ങളുമായും ബന്ധപ്പെട്ടുള്ളതാണെന്നും ചീമ പറഞ്ഞു. എന്നാല്‍ ഏകീകൃത സിവില്‍കോ‍ഡ് അടിച്ചേല്‍പ്പിക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന് എതിരെ അഴകൊഴമ്പന്‍ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസില്‍ തന്നെ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

സംസ്ഥാന നേതാക്കള്‍ പരസ്പര വിരുദ്ധമായി അഭിപ്രായം പറയുമ്പോഴും ദേശീയ നേതൃത്വത്തിന് നിലപാടില്ലായിരിക്കുകയാണ്. ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങും മകുനും സംസ്ഥാനമന്ത്രിയുമായ വിക്രമാദിത്യ സിങ് ഏക സിവില്‍ കോഡിനെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡലയ്ക്കും ഏക സിവില്‍ കോഡ് അനിവാര്യമാണെന്ന് വിക്രമാദിത്യ സിങ് ട്വിറ്ററില്‍ കുറിച്ചു.

മഹാരാഷ്ട്രയില്‍ ഏക സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ പിസിസി പ്രത്യേക സമിതിക്ക് രൂപം നല്‍കി. ഏക സിവില്‍ കോ‍ഡ് വിഷയത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് ഒമ്പതംഗ സമിതിയെ വച്ചതെന്ന് പിസിസി പ്രസിഡന്‍റ് നാനാ പഠോള പറഞ്ഞു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ വസതിയില്‍ കൂടിയ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നെങ്കിലും നിലപാട് എടുക്കാതെ പിരിയുകയായിരുന്നു.

ജൂണ്‍ 15ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് പാര്‍ട്ടി മാധ്യമവിഭാഗം ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ രണ്ട്‌ ലോക്‌സഭാ തോൽവിയോടെ മൃദുഹിന്ദുത്വ സമീപനം തീവ്രമാക്കിയ കോൺഗ്രസ്‌ നേതൃത്വം ഏക സിവിൽ കോഡ്‌ വിഷയത്തിൽ പല തട്ടിലാണ്‌. പി ചിദംബരം, മനീഷ്‌ തിവാരി തുടങ്ങിയ നേതാക്കൾ ഏക സിവിൽ കോഡ്‌ നീക്കത്തെ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ, മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമടക്കം മറ്റ്‌ മുതിർന്ന നേതാക്കളെല്ലാം മൗനത്തിലാണ്.

Eng­lish Sum­ma­ry: Con­gress with unclear posi­tion on sin­gle civ­il code

You may also like this video:

TOP NEWS

November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.