
ബല്ലാരിയിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബല്ലാരി റേഞ്ച് ഡിഐജി വർത്തിക കത്യാരിനെ കർണാടക സർക്കാർ ബുധനാഴ്ച സ്ഥലം മാറ്റി. പകരം ഡോ. പി എസ് ഹർഷയെ ബല്ലാരി റേഞ്ച് ഐജിയായി നിയമിച്ചു. സംഭവത്തെത്തുടർന്ന് നേരത്തെ ജില്ല പൊലീസ് സൂപ്രണ്ട് പവൻ നെജ്ജൂറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ ഒഴിവിൽ സുമൻ ഡി പെണ്ണേക്കറെ പുതിയ എസ്പിയായി നിയമിച്ചു. വർതിക കത്യാറിനെ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിൽ ഡിഐജിയായാണ് സ്ഥലംമാറ്റിയത്. ഇന്റലിജൻസ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കസേരയിൽ നിന്നാണ് സുമൻ എസ്പിയാവുന്നത്.
ബല്ലാരിയിലെ കോൺഗ്രസ് എംഎൽഎ നര ഭാരത് റെഡ്ഡിയുടെയും ഗംഗാവതി ബിജെപി എംഎൽ എ ജി ജനാർദ്ദൻ റെഡ്ഡിയുടെയും അനുയായികൾ തമ്മിൽ ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘഷത്തിനിടെ കല്ലേറും വെടിവെപ്പും ഉണ്ടായി. പിന്നാലെ കോൺഗ്രസ് പ്രവർത്തകൻ രാജശേഖർ വെടിയേറ്റ് കൊല്ലപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥരെ അടിസ്ഥാന സ്ഥിതിഗതികൾ കൃത്യമായി അറിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആരോപിച്ചായിരുന്നു സംഭവത്തിന്റെ തലേന്നാൾ എസ്‍പിയായി ചുമതലയേറ്റ നെജ്ജൂറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.