23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

കെപിസിസി പ്രസിഡന്റാകാന്‍ താന്‍ യോഗ്യനെന്ന ഉണ്ണിത്താന്റെ നിലപാടിന് പിന്നില്‍ പരാജയ ഭീതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Janayugom Webdesk
തിരുവനന്തപുരം
December 27, 2023 11:38 am

കെപിസിസി പ്രസിഡന്റാകാന്‍ തനിക്ക് അയോഗ്യതയില്ലെന്ന കാസര്‍കോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ അഭിപ്രായം പരാജയഭീതിയില്‍ നിന്നും ഉടലെടുത്തതാണെന്ന വാദം കോണ്‍ഗ്രസ് നേതാക്കളിലും, അണികളിലും ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണിത്താന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ താന്‍ അയോഗ്യനല്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു.

കാസര്‍കോഡ് എംപി എന്ന നിലയില്‍ ഉണ്ണിത്താന്‍ വന്‍ പരാജയമാണെന്നും ജയിച്ച് എംപിയായി കര്‍കോഡ് എത്തി മൂന്നുമാസത്തിനു മുമ്പുതന്നെ ഡിസിസി നേതൃത്വവുമായി ഉണ്ണിത്താന്‍ ഉടക്കിയിരുന്നു. ഒരു ഡിസിസി ഭാരവാഹിയും ഉണ്ണിത്താനും തമ്മില്‍ ഉണ്ടായ വഴക്ക് അന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു.മുസ്ലീലീഗിനും അദ്ദേഹത്തിന്റെ നിലപാടുകളോട് വലിയ എതിര്‍പ്പാണുള്ളത്. മുസ്ലീലീഗ് മൂന്നാമത്തെ സീറ്റ് ചോദിക്കുന്നതിനു പിന്നില്‍ കാസര്‍കോടും ഉള്‍പ്പെടന്നതായി പുറത്തു വരുന്ന വാര്‍ത്തകള്‍. കോണ്‍ഗ്രസ് പാര്‍ട്ടി ഏതെങ്കിലും സ്ഥാനങ്ങള്‍ ഏല്‍പിച്ചാല്‍ അത് സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും തന്നില്ലെങ്കില്‍ യായൊരു പരാതിയും താന്‍ പറയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

തന്നെ യുക്തമായ ഒരു സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളുടെ ഉത്തരവാദിത്തമാണ്. അത് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റാകാന്‍ തനിക്ക് അയോഗ്യതയില്ലെന്നും 1968 മുതല്‍ പ്രവര്‍ത്തന പരിചയമുള്ള, പ്രവര്‍ത്തന മികവുള്ള താനും യോഗ്യനാണന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.എന്റെ പ്രവര്‍ത്തന മികവില്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ തരാന്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി ഏത് സ്ഥാനങ്ങള്‍ തന്നാലും അത് സന്തോഷത്തോടെ സ്വീകരിക്കും.

തന്നില്ലെങ്കില്‍ ഒരു പരാതിയും പറയില്ല. കോണ്‍ഗ്രസിനകത്ത് എന്തെങ്കിലും സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ അയോഗ്യനാണ് ഞാനെന്ന ചിന്ത എനിക്കില്ല.രാജ്‌മോഹന്‍ ഉണ്ണിത്താനെ യുക്തമായ ഒരു സ്ഥലത്ത് പ്രതിഷ്ഠിക്കേണ്ടത് കേരളത്തിലെ കോണ്‍ഗ്രസാണ്. 1968 മുതല്‍ 55 വര്‍ഷക്കാലം എന്നോളം പാരമ്പര്യവും പ്രവര്‍ത്തന മികവുമുള്ള ആളുകള്‍ എത്രയാണെന്ന് പരിശോധിച്ചാല്‍ അതില്‍ പ്രസിഡന്റാകാന്‍ ഞാനും യോഗ്യനാണെന്ന് നിങ്ങള്‍ക്ക് തന്നെ കണ്ടെത്താന്‍ കഴിയും,ഉണ്ണിത്താന്‍ പറയുന്നു

Eng­lish Summary:
Con­gress work­ers believe that fear of fail­ure is behind Unnithan’s stand that he is fit to be the KPCC president

You may also like this video:

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.