11 March 2026, Wednesday

Related news

March 11, 2026
March 11, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 9, 2026
March 9, 2026
March 9, 2026

വി കെ ശ്രീകണ്ഠന്‍ എംപിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മലമ്പുഴയിലും, കോങ്ങാടും കോണ്‍ഗ്രസ് ‑ബിജെപി രഹസ്യ ധാരണ
Janayugom Webdesk
തിരുവനന്തപുരം
March 11, 2026 10:38 am

നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ മലമ്പുഴ, കോങ്ങാട് മണ്ഡ‍ലത്തില്‍ കോണ്‍ഗ്രസ് , ബിജെപി ഡീല്‍. പിന്നില്‍ പാലക്കാട് എംപി വി കെ ശ്രീകണ്ഠനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് കോട്ട മൈതാനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നു. 

മലമ്പുഴ മണ്ഡലത്തില്‍ ബിജെപിയെ സഹായിക്കും. ഇതിനു പകരമായി ബിജെപി, ആര്‍എസ്എസ് വോട്ടുകള്‍ ശ്രീകണ്ഠന്റെ ഭാര്യ കെ എ തുളസി മത്സരിക്കുന്ന കോങ്ങാട് മണ്ഡലത്തില്‍ നല്‍കണമെന്നാണ് പരസ്പര ലീഡ്. അതിന്റെ ഭാഗമായിട്ടാണ് മലമ്പുഴ മണ്ഡലത്തില്‍ എ സുരേഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത്. 

മലമ്പുഴ മണ്ഡലത്തിൽ ബിജെപിയെ സഹായിക്കാൻ എംപി അന്തർധാരയുണ്ടാക്കിയെന്നാണ് ഫ്ലക്സിലെ പ്രധാന ആരോപണം.മലമ്പുഴയിൽ എ സുരേഷിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിന് പിന്നിൽ ബിജെപിയെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്ന് ഫ്ലക്സിൽ പറയുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയെ ഒഴിവാക്കി സുരേഷിനെ മത്സരിപ്പിക്കുന്നത് ബിജെപിയെ മലമ്പുഴയിൽ സഹായിക്കാനുള്ള എംപിയുടെ അജണ്ടയുടെ ഭാഗമാണ്. പശ്ചാത്തലമൊരുക്കാനാണെന്നാണ് ആരോപണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.