4 March 2026, Wednesday

Related news

March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 22, 2026
February 19, 2026
February 16, 2026

ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് പ്രവർത്തകർ കാർ അടിച്ചു തകർത്തു; കുടുംബത്തിന്റെ പരാതിയിൽ ഏഴ് പേർക്കെതിരെ കേസ്

Janayugom Webdesk
ആലപ്പുഴ
June 9, 2025 9:52 am

ചാരുംമൂട്ടിൽ കോൺഗ്രസ് പ്രവർത്തകർ കാർ അടിച്ചു തകർത്തു. കാറിൽ സഞ്ചരിച്ച കുടുംബത്തിന്റെ പരാതിയിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമർപ്പിച്ച് ഇന്നലെ വൈകിട്ട് ചാരുംമൂട്ടിൽ കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇതിനിടെ ഇതുവഴി കാറിൽ കടന്നുപോയ പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

പത്തനാപുരം സ്വദേശികളായ കുടുംബം കോൺഗ്രസിന്റെ പ്രകടനം കടന്നുപോകുന്ന വഴിയിൽ വാഹനം നിർത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ കാർ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാറിന്റെ ചില്ല് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് തകർത്തു. ഇതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ ചാരുംമൂട് പൊലീസ് ആണ് കേസെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.