പ്രവര്‍ത്തക സമിതി രൂപീകരണത്തിന് ശേഷം തനിക്ക് മാനസീക പ്രയാസമുണ്ടായതായി രമേശ് ചെന്നിത്തല .താന്‍ പാര്‍ട്ടിയടെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. കേരളത്തില്‍ നിന്ന് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരായ ആളുകളാണ്. തന്നെ സ്ഥിരം സമിതി ക്ഷണിതാവായി ഉള്‍പ്പെടുത്തിയതിന് നന്ദിയുണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഒരു പദവിയും ഇല്ലെങ്കിലും താന്‍ പ്രവര്‍ത്തനങ്ങള്‍ തുടരും. 19 വര്‍ഷംമുമ്പ് തനിക്ക് ഉണ്ടായിരുന്ന പ്രത്യേക ക്ഷണിതാവെന്ന പദവിയില്‍ വീണ്ടും വന്നതില്‍ അസ്വാഭാവികത തോന്നി. ദേശീയതലത്തില്‍ ജൂനിയറായ പലരും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെട്ടതില്‍ വിഷമമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ക്കും ഉണ്ടായേക്കാവുന്ന വികാരക്ഷോഭങ്ങളായിരുന്നു ഇത്. വ്യക്തിപരമായ ഉയര്‍ച്ച താഴ്ചകള്‍ക്കല്ല പ്രസക്തിയെന്ന് പിന്നീട് ബോധ്യമായെന്ന് ചെന്നിത്തല പറഞ്ഞു
English Summary:
Congress Working Committee Election: Ramesh Chennithala said that there was mental difficulty
English Summary:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.