രാജ്യത്ത് ഭരണഘടനയും ഫെഡറലിസവും വെല്ലുവിളി നേരിടുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. ഹൈദരാബാദില്‍ തുടങ്ങിയ യോഗം അംഗീകരിച്ച പ്രമേയത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട സാമ്പത്തിക സഹായവും പിന്തുണയും നികുതി വിഹിതവും നിഷേധിക്കുന്നുവെന്നും പ്രമേയം പറയുന്നു.പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ പ്രവർത്തക സമിതിയുടെ യോഗമാണ് ചേരുന്നത്.
നികുതിവിഹിതം വെട്ടിക്കുറച്ചും ഗവർണർ പദവിയെ ദുരുപയോഗിച്ചും നിയമനിർമാണങ്ങൾ വഴിയും പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ക്ഷേമപദ്ധതികളെ മോഡി സർക്കാർ തുരങ്കംവയ്‌ക്കുന്നു. കർണാടകം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾക്കെതിരായ കേന്ദ്ര നീക്കങ്ങൾ പ്രമേയം ചൂണ്ടിക്കാട്ടി. കർണാടക സർക്കാരിന് അരി നിഷേധിച്ചപ്പോൾ പ്രളയം നേരിട്ട ഹിമാചലിന് അടിയന്തര സഹായംപോലും നൽകിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും തയ്യാറായില്ല.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണന്നും അതിനെ തള്ളിക്കളയുന്നതായും പ്രമേയത്തിൽ പറഞ്ഞു. പാർലമെന്റിൽ ചർച്ചകൂടാതെ നിയമങ്ങൾ പാസാക്കുന്നു.
ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ സംരക്ഷിക്കാൻ ജനാധിപത്യശക്തികൾ രംഗത്തിറങ്ങണം. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ അധികാരത്തിന് തുരങ്കംവയ്‌ക്കാൻ ലക്ഷ്യമിട്ടുള്ള നിയമ നിർമാണം നിക്ഷ്‌പക്ഷമായ തെരഞ്ഞെടുപ്പിനെ ബാധിക്കും. അദാനി തട്ടിപ്പിൽ ജെപിസി അന്വേഷണം എന്ന ആവശ്യവും പ്രവർത്തകസമിതി ആവർത്തിച്ചു. രാജ്യത്തിന്റെ സാമുദായിക ഐക്യത്തിനായി പ്രവർത്തക സമിതി നിലകൊള്ളും. രാജ്യത്തിന്റെ തൊഴിലില്ലായ്‌മ നിരക്കും അവശ്യസാധനങ്ങളുടെ വിലവർധനയും ആശങ്കപ്പെടുത്തുന്നതാണ്.
പ്രതിവർഷം രണ്ടുകോടി തൊഴിലെന്ന പ്രഖ്യാപനത്തിന്റെ പരാജയം മറയ്‌ക്കാൻ പ്രധാനമന്ത്രി നടത്തുന്നത് തട്ടിപ്പ് തൊഴിൽമേളകളാണ്. ജാതി സെൻസസ് നടത്താൻ തയ്യാറാകാത്തത് സാമൂഹ്യ നീതിയോടുള്ള ബിജെപിയുടെ പ്രതിബദ്ധതയില്ലായ്‌മയും പിന്നാക്കക്കാരോടുള്ള അവഗണനയുമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
‘ഇന്ത്യ’ പ്രതിപക്ഷ കൂട്ടായ്‌മയുടെ വർധിച്ചുവരുന്ന യോജിപ്പും ഐക്യവും പ്രധാനമന്ത്രിയെയും ബിജെപിയെയും അസ്വസ്ഥമാക്കുന്നു. ഭിന്നിപ്പിന്റെ രാഷ്‌ട്രീയത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാനും ഉത്തരവാദിത്വമുള്ള കേന്ദ്രസർക്കാരിനെ സൃഷ്‌ടിക്കാനുമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇന്ത്യ കൂട്ടായ്‌മയെ ആശയ തലത്തിലും തെരഞ്ഞെടുപ്പിലും വിജയിപ്പിക്കുന്നതില്‍ കോൺഗ്രസ് മുൻകൈയെടുക്കുംമെന്നും ‑പ്രമേയത്തില്‍ പറയുന്നു.
English Summary: Congress Working Committee says Constitution and Federalism are under challenge
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.