23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

കോണ്‍ഗ്രസുകാര്‍ക്ക് ഇനി മറയില്ലാതെ മദ്യപിക്കാം; ഗാന്ധിജിവിഭാനം ചെയ്ത മദ്യനിരോധനം ഒഴിവാക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2023 10:30 am

ഗാന്ധിജിവിഭാനം ചെയ്ത മദ്യനിരോധനം കോണ്‍ഗ്രസ്ഭരണ ഘടനയില്‍ നിന്നു ഒഴിവാക്കുന്നതിനു ഛത്തീസ്ഗഡ്ഡിലെ റായ്പൂരില്‍ നടക്കുന്നപാര്‍ട്ടി പ്ലീനറിസമ്മേളനത്തില്‍ തീരുമാനിച്ചു. ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മദ്യം ഉപയോഗിക്കാന്‍അനുമതി നല്‍കി.മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരവും നൽകി.അതേസമയം, മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള കർശന വിലക്ക് തുടരുമെന്നും പറയുന്നു.

പാര്‍ട്ടി അംഗത്വ ഫീസ് അഞ്ചു രൂപയില്‍നിന്ന് 10 രൂപയാക്കാനും തീരുമാനമായി. ഡിസിസി അംഗങ്ങള്‍ വാര്‍ഷിക ഫീസ് 500 രൂപ നല്‍കണം.1,000 രൂപ പിസിസി അംഗങ്ങളും 3,000 രൂപ എഐസിസി അംഗങ്ങളും വാര്‍ഷിക ഫീസായി നല്‍കണമെന്നും തീരുമാനമായിട്ടുണ്ട്.അതേസമയം,കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും.കൃഷി,സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളില്‍ പ്രമേയം അവതരിപ്പിക്കും. രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും.പ്രതിനിധി സമ്മേളനത്തില്‍ എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നന്ദി രേഖപ്പെടുത്തും.

വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ പ്ലീനറി സമ്മേളനം അവസാനിക്കും.മൂന്ന് ദിവസം നീണ്ടുനിന്ന കോണ്‍ഗ്രസിന്റെ 85ാമത് പ്ലീനറി സമ്മേളനമാണ് ഇന്ന് സമാപിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ സ്വീകരിക്കുമെന്നു നേതാക്കള്‍ പറയുന്നു.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വിഷയങ്ങള്‍ പാര്‍ട്ടിക്ക് എങ്ങനെ അനുകൂലമാക്കാം എന്നുള്ള ചര്‍ച്ചയാണ് പ്രധാനം.എഐസിസി പ്ലീനറി സമ്മേളനത്തില്‍ ആദ്യദിനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ സംസാരിച്ചത് കേരളത്തില്‍ നിന്ന് നാല് അംഗങ്ങള്‍ ആണ്.

കൊല ചെയ്യപ്പെട്ട ദിവസം രാവിലെ ഗാന്ധിജി പറഞ്ഞ പ്രാർഥന കോൺഗ്രസുകാരിൽ മാത്രമല്ല, ഇന്ത്യക്കാരിലും മുഴങ്ങേണ്ടതാണെന്നു കോൺഗ്രസ് രാഷ്ട്രീയ പ്രമേയം ഓർമിപ്പിച്ചു. ​രാജ്യമോ സ്വർഗമോ വിമോചനമോ അല്ല, ജനങ്ങളുടെ ദുഃഖമകറ്റണമെന്നു മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്’എന്നായിരുന്നു ആ പ്രാർഥന. പദവികളിലുള്ള കോൺഗ്രസുകാരുടെ സംശുദ്ധിയെക്കുറിച്ച് സംശയത്തിന് ഇടവരുത്തരുത്.

ലാളിത്യമുൾപ്പെടെയുള്ള ഗുണങ്ങൾ പാലിക്കാനും രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ നിലകൊള്ളാനും പാർ‍ട്ടിക്കാർക്കു സാധിക്കണം.രാഷ്ട്രീയ ധ്രുവീകരണത്തിന്റെ കാലത്ത് ബദൽ ചർച്ചകളുടെ കേന്ദ്രസ്ഥാനം കോൺഗ്രസ് തിരിച്ചുപിടിക്കണം.കേഡർ അധിഷ്ഠിത പാർട്ടി സംവിധാനം വേണം.സമഗ്ര ഭാരതം – സമൃദ്ധ ഭാരതം’ പുനഃസൃഷ്ടിക്കാനാകണം.പാർട്ടി മുഖ്യപ്രതിപക്ഷമായുള്ള സംസ്ഥാനങ്ങളിൽ ഉത്തരവാദിത്തമുള്ള സമീപനം വേണം. പ്രചാരണത്തിൽ പ്രാദേശിക വിഷയങ്ങൾ‍ക്ക് ഊന്നൽ നൽകണം. നമ്മൾ ആര് എന്നല്ല, സാഹചര്യം നമ്മോട് എന്ത് ആവശ്യപ്പെടുന്നു’ എന്നാണു ചിന്തിക്കേണ്ടത്. പാർട്ടിയുടെ നേതൃനിരയിലേക്കു പുതുരക്തം കൊണ്ടുവരുമെന്നും പ്രമേയത്തിൽ പറയുന്നു. 

Eng­lish Summary:Congressmen can now drink with­out cov­er; Pro­hi­bi­tion of alco­hol advo­cat­ed by Gand­hi is avoided

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.