22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

February 12, 2024
February 12, 2024
February 9, 2024
January 29, 2024
January 28, 2024
January 28, 2024
January 28, 2024
January 26, 2024
January 26, 2024
January 26, 2024

ജാതി സെന്‍സസ് നടത്തണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നു: നിതീഷ് കുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2023 10:36 am

രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തെ സ്വഗതം ചെയ്യുന്നതായി ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. ജാതി സെന്‍സസ് നടത്തുന്നത് സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടര്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ക്ഷേമപദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നതിന് ജാതി സെന്‍സസ് സഹായകരമാകുമെന്നും നിതീഷ് പറഞ്ഞു. തുടക്കം മുതലേ ജാതി സെന്‍സസിന് അനുകൂലമാണ് ഞങ്ങള്‍. കേന്ദ്ര ഗവണ്‍മെന്റ് ഈ ആവശ്യം നിഷേധിച്ചപ്പോള്‍ ഞങ്ങള്‍ സ്വന്തം നിലയില്‍ ജാതി സെന്‍സസുമായി മുന്നോട്ട് പോയി. അതിപ്പോള്‍ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുകയാണ്. 

ഇതിലൂടെ സര്‍ക്കാരുകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയും,സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും സാധിക്കും,നിതീഷ് പറഞ്ഞു.ഒരു മാസം നീണ്ടു നില്‍ക്കുന്ന രണ്ടാം ഘട്ട ജാതി സെന്‍സസ് ബീഹാറില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെയാണ് സെന്‍സസ് നടക്കുക.

ബീഹാറിലെ മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ അംഗമായ കോണ്‍ഗ്രസും കഴിഞ്ഞ ദിവസം ജാതി സെന്‍സസിനായി വാദിച്ച് രംഗത്തെത്തിയിരുന്നു. കൃത്യമായ ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. ജാതി സെന്‍സസ് സംബന്ധമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ സാമൂഹ്യശാക്തീകരണ പദ്ധതികളോ സാമൂഹ്യനീതിയോ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ കഴിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാന ആവശ്യമുന്നയിച്ച് രംഗത്ത് വന്നിരുന്നു.

Eng­lish Summary:
Con­gress’s demand for caste cen­sus is wel­come: Nitish Kumar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.