18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ജെഎംഎംമുന്നണിക്ക് തലവേദനയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 18, 2024 11:03 am

ആകെ 81 സീറ്റിൽ മുപ്പതിടത്താണ് കോൺഗ്രസ്‌ മത്സരിക്കുന്നത്‌. ഈ സീറ്റുകളില്‍ പ്രചാരണം മന്ദഗതിയിലായത് ജെഎംഎമ്മിനും ഘടകകക്ഷികൾക്കും ആശങ്ക സൃഷ്ടിക്കുന്നു. താഴെത്തട്ടിൽ കോൺഗ്രസിന്‌ പ്രവർത്തകരോ സംഘടനാസംവിധാനമോ ഇല്ല.ബിഹാറിലും ജമ്മു ‑കശ്‌മീരിലും കോൺഗ്രസിന്‌ സംഭവിച്ചത്‌ ജാർഖണ്ഡിലും ആവർത്തിക്കുമോയെന്ന പേടി ഘടകകക്ഷികൾക്കുണ്ട്‌.

ബിഹാറിൽ 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയിൽ നിന്ന്‌ 70 സീറ്റ്‌ പിടിച്ചുവാങ്ങി മത്സരിച്ച കോൺഗ്രസിന്‌ 19 മണ്ഡലത്തിൽ മാത്രമാണ്‌ ജയിക്കാനായത്‌.കോൺഗ്രസിന്റെ മോശം പ്രകടനം ആർജെഡി മുന്നണിയുടെ പരാജയത്തിനും കാരണമായി. ജമ്മുകശ്‌മീരിൽസെപ്‌തംബർ–- ഒക്‌ടോബർ കാലയളവിൽ നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസുമായി വിലപേശി 29 സീറ്റിൽ കോൺഗ്രസ്‌ മത്സരിച്ചെങ്കിലും ആറു സീറ്റിൽ മാത്രമാണ്‌ ജയിക്കാനായത്‌.

ജമ്മുവിൽ ഒറ്റ സീറ്റിലും ജയിക്കാനായില്ല. നാഷണൽ കോൺഫറൻസ്‌ ജമ്മുവിൽ അടക്കം മികച്ച പ്രകടനം കാഴ്‌ചവച്ചത്‌ കൊണ്ടുമാത്രം മുന്നണിക്ക്‌ അധികാരം പിടിക്കാനായി. മുഖ്യമന്ത്രി ഹേമന്ത്‌ സോറനും കൽപ്പന സോറനും ഇതുവരെഎഴുപതിലേറെ റാലികളിൽ പങ്കെടുത്തപ്പോൾ കോൺഗ്രസിനായി രാഹുൽ ഗാന്ധി പത്തു റാലികളിൽ മാത്രമാണ്‌ സംസാരിച്ചത്‌. കോൺഗ്രസ്‌ സ്ഥാനാർഥികളുടെ മണ്ഡലങ്ങളിൽ മാത്രമാണ്‌ രാഹുൽ എത്തിയത്‌. ഘടകകക്ഷികൾക്കായി രാഹുൽ പ്രചാരണം നടത്തിയില്ല.

വയനാട്‌ തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ പ്രിയങ്ക ഗാന്ധിയും ചുരുക്കം റാലികളിൽ മാത്രമാണ്‌ പങ്കെടുത്തത്‌. ജാർഖണ്ഡിൽ സംഘടനാസംവിധാനം ഇല്ലാത്തതാണ്‌ കോൺഗ്രസിന്റെ പ്രതിസന്ധി. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ പിന്നാലെ മൂന്നുവർഷം പിസിസി പ്രസിഡന്റായിരുന്ന രാജേഷ്‌ കുമാറിനെ നീക്കി പകരം കേശവ്‌ മഹ്‌തോയെ പ്രസിഡന്റാക്കി. പ്രസിഡന്റ്‌ മാറ്റത്തോടെ പിസിസി ഇല്ലാതായി. പുനഃസംഘടന നടത്താനുമായില്ല.കോൺഗ്രസ്‌ പ്രകടനപത്രിക പുറത്തിറക്കിയത്‌ പോലും ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.