22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
September 6, 2024
September 2, 2024
May 13, 2024
May 11, 2024
July 26, 2023
July 22, 2023
July 21, 2023
July 15, 2023
July 14, 2023

മതസ്പർധ വളർത്തുന്ന ഗൂഢാലോചനകളെ തിരിച്ചറിയണം: ജോയിന്റ് കൗൺസിൽ

Janayugom Webdesk
തിരുവനന്തപുരം
November 11, 2024 7:45 pm

മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും തുരുത്തായ കേരളത്തെ മതസ്പർധ വളർത്തുന്ന നാടാക്കി മാറ്റാനുള്ള ഗൂഢശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ മതസൗഹാർദ്ദം നിലനിൽക്കുന്ന കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന വിധത്തിൽ മതസ്പർധ വളർത്താനുള്ള പരിശ്രമമാണ് ചില ശക്തികൾ നടത്തുന്നത്. 

മഹത്തായ പാരമ്പര്യമുള്ള തൃശൂർ പൂരത്തെ വിവാദത്തിൽപ്പെടുത്തിയതിനെതിരെയും മുനമ്പം ഭൂമി പ്രശ്നത്തിൽ വൈകാരികത ചൂഷണം ചെയ്ത് സമൂഹത്തെ മതാടിസ്ഥാനത്തിൽ വേർതിരിക്കാനുള്ള ഹീനശ്രമങ്ങൾക്കെതിരെയും കേരളത്തിന്റെ പൊതുബോധം ഉണരേണ്ടതുണ്ട്. ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ മതാടിസ്ഥാനത്തിൽ നവമാധ്യമക്കൂട്ടായ്മകൾ രൂപീകരിച്ച് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ഗൗരവത്തോടെ കാണണം. രാഷ്ട്രീയ ലാഭം കൊയ്യാൻ കാത്തിരിക്കുന്നവരുടെ ദല്ലാളന്മാരായി മാറാൻ ശ്രമിക്കുന്ന ഇത്തരക്കാരെ ശക്തമായി നേരിടാൻ സർക്കാർ തയ്യാറാകണം. 

വ്യത്യസ്ത ജാതിയിലും മതത്തിലും വിശ്വസിക്കുകയും പരസ്പര സൗഹൃദം പുലർത്തുകയും ചെയ്യുന്ന സാഹോദര്യ സമൂഹമാണ് കേരളത്തിലേത്. ബഹുസ്വരമായ പരസ്പര വിശ്വാസത്തിലടിസ്ഥാനമായ കേരളത്തിന്റെ പരിഷ്കൃത സമൂഹത്തിൽ വിഷം കുത്തി നിറയ്ക്കുന്നതിന് പിന്നിലുള്ള ഗൂഢാലോചനകൾ പുറത്തു കൊണ്ട് വരണം. ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് എന്നരുൾ ചെയ്ത ശ്രീനാരായണ ഗുരുദേവന്റെയും ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന പ്രഖ്യാപനം നടത്തിയ സഹോദരൻ അയ്യപ്പന്റെയും മണ്ണാണിത്. മഹത്തായ പാരമ്പര്യമുള്ള മലയാള മണ്ണിനെ മതാന്ധതയുടെ നാടായി മാറ്റാനുള്ള എല്ലാ ശ്രമങ്ങളെയും മനുഷ്യ പക്ഷത്തുനിന്ന് ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.