19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
December 10, 2024
December 8, 2024
December 7, 2024
July 15, 2024
March 6, 2024
March 2, 2024
February 28, 2024
December 7, 2023

വധഗൂഢാലോചനാ കേസ്; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും

Janayugom Webdesk
കൊച്ചി
March 30, 2022 11:13 am

ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിൽ സുഹൃത്ത് ശരത്തിനെ കൂട്ടുപ്രതിയാക്കും. ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേർക്കുക. ശരത്തിനെ വൈകിട്ട് വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ശരത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.

കേസിൽ ശരത്തിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ശരത് പറഞ്ഞു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു. വധഗൂഡാലോചനാ സമയത്ത് ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ വിഐപി ശരത് ജി നായർ തന്നെയെന്ന് ക്രൈംബ്രാഞ്ച് 2022 ജനുവരി 18നാണ് സ്ഥിരീകരിച്ചത്. ശരത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകളും ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദവും പരിശോധിച്ചാണ്, ശബ്ദം ശരത്തിന്റേത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്.

eng­lish summary;Conspiracy case; Sarath will be co-accused along with Dileep

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.