12 December 2025, Friday

Related news

December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 7, 2025
December 7, 2025
December 7, 2025

ഇരുമ്പ് വടി കൊണ്ട് നിരന്തരം അടിക്കും, പാസ്‌പോര്‍ട്ട് വലിച്ചു കീറി; കോഴിക്കോട് റഷ്യന്‍ യുവതി നേരിട്ടത് ക്രൂര പീഡനം

Janayugom Webdesk
കോഴിക്കോട്
March 25, 2023 4:39 pm

കോഴിക്കോട് കൂരാച്ചുണ്ടില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി ക്രൂരമായ പീഡനമാണ് നേരിട്ടത്. പ്രതി ആഖില്‍ യുവതിയെ ലൈംഗികമായും ശാരീരകമായും ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. യുവതിയുടെ പാസ്പോര്‍ട്ടും ഫോണും ആഖില്‍ നശിപ്പിച്ചിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ആഖില്‍ ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കാറുണ്ട്. റഷ്യയിലേക്ക് മടങ്ങിപ്പോകുന്നത് തടയാന്‍ തടങ്കലിലാക്കിയതായും പൊലീസിന് മൊഴി നല്‍കി.

ഇരുമ്പ് കമ്പി കൊണ്ട് മര്‍ദനമേറ്റതിനെ തുടര്‍ന്ന് യുവതിയുടെ കൈമുട്ടിനും കാല്‍മുട്ടിനും പരുക്കേറ്റതായും. ആഖില്‍ ലഹരിയ്ക്ക് അടിമയാണെന്നും യുവതി പൊലീസിന് മൊഴി നല്‍കി. തന്റെ കണ്‍മുന്നില്‍ വച്ച് പാസ്‌പോര്‍ട്ട് വലിച്ചുകീറി കളഞ്ഞെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. അതേസമയം താത്കാലിക പാസ്‌പോര്‍ട്ട് അനുവദിച്ച് യുവതിയെ നാട്ടിലേക്ക് മടക്കി അടയ്ക്കാനുള്ള നീക്കങ്ങള്‍ അധികൃതര്‍ നടത്തി വരികയാണ്. 

റഷ്യന്‍ യുവതിയും ആണ്‍സുഹൃത്തും കൂരാച്ചുണ്ടില്‍ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആഖിലിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഖിലിന്റെ പക്കല്‍ നിന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു. 

Eng­lish Summary;Constantly beat­en with an iron rod, pass­port torn; Russ­ian woman in Kozhikode faced bru­tal harassment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.