23 December 2025, Tuesday

Related news

December 9, 2025
December 6, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025
November 23, 2025
November 10, 2025
November 9, 2025
October 24, 2025

ഭരണഘടനയാണ് ചെങ്കോൽ: ബിനോയ് വിശ്വം

Janayugom Webdesk
തൃശൂർ
May 28, 2023 10:42 pm

ജനാധിപത്യ ഇന്ത്യയുടെ അധികാരത്തിന്റെ പ്രതീകം ഭരണഘടനയാണെന്നും ആ ഭരണഘടനയാണ് ഇന്ത്യയുടെ ചെങ്കോൽ എന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ… ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിച്ച സേവ് ഇന്ത്യാ മാർച്ചിന്റെ സമാപനം സാംസ്കാരിക നഗരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതായി പണികഴിപ്പിച്ച പാർലമെന്റ് മന്ദിരത്തിൽ അധ്യക്ഷ പീഠത്തിൽ പ്രതിഷ്ഠിക്കേണ്ടത് ചെങ്കോൽ അല്ല. ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണ് അവിടെ സ്ഥാപിക്കേണ്ടത്. 

മതതേര മൂല്യങ്ങളെ പോലും വകവെക്കാതെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. ഇന്ത്യയുടെ ഒന്നാം പൗരത്വമുള്ള രാഷ്ട്രപതിയെപോലും മോഡി അവഗണിച്ചു. മതനിരപേക്ഷ രാഷ്ട്രത്തിന്റെ നിയമനിർമ്മാണ സഭാ മന്ദിരം ഉദ്ഘാടന ചടങ്ങുകളിൽ ബ്രാഹ്മണ്യത്തിന്റെ തള്ളിക്കയറ്റമായിരുന്നു. ഇതിനിടയിൽ ഒരു ആദിവാസി വനിതയെത്തിയാൽ അയിത്തമാകുമെന്ന് കരുതിയാണോ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ചടങ്ങിൽ നിന്നും ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു. സവർക്കർ ദിനം പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്ത കേന്ദ്രസർക്കാർ മതേതര ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ സവർക്കറിനെ മാത്രമേ അവർ ഓർമ്മിക്കുന്നുള്ളൂ. ഇത് മോഡിയുടെ വഞ്ചനയുടെ ദിനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Summary;Constitution is the scepter: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.