22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024

സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം;വനിതാ കമ്മീഷൻ

Janayugom Webdesk
കൊച്ചി
October 14, 2024 6:51 pm

സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വനിതാ കമ്മീഷന്‍. കൂടാതെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ലിംഗ അവബോധ പരിശീലനം നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞു. ഹൈക്കോടതിയില്‍ നല്‍കിയ പ്രസതാവനയിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സത്രീകളുടെ മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കുന്ന രീതിയിലും അവരുടെ ഭരണഘടാപരമായ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുമായിരിക്കണം സിനിമയില്‍ സ്ത്രീകളെ ചിത്രീകരിക്കേണ്ടത് എന്നാണ് പ്രധാന നിര്‍ദ്ദേശം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു അധിക രേഖയായാണ് വനിതാ കമ്മീഷന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കേരള സര്‍ക്കാര്‍ സിനിമ നയം രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിനിമയില്‍ സ്ത്രീകളെ പോസിറ്റീവായി ചിത്രീകരിക്കണമെന്ന നിര്‍ദ്ദേശം വച്ചിരുന്നു. ഇതിന് കൂടുതല്‍ നിര്‍വചനം നല്‍കുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.