ശബരിമലയില്‍ തീർഥാടകർക്കുള്ള അരവണ വിതരണം പരിമിതപ്പെടുത്തി. ഇന്ന് മുതൽ ഒരു തീർഥാടകന് ഇനി അഞ്ച് ബോട്ടിൽ അരവണ മാത്രമേ ലഭിക്കൂ. കണ്ടെയ്നർ ക്ഷാമത്തെ തുടർന്നാണ് നീക്കം. ഇതിനെത്തുടര്‍ന്ന് ഇന്ന് ഉച്ചയോടെ അരവണ നിർമാണം നിർത്തിവച്ചു.
കരാർ എറ്റെടുത്ത 2 കമ്പനികളിൽ ഒരു കമ്പനി കൃത്യമായി ടിന്നുകൾ എത്തിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ലക്ഷം ടിന്നുകൾ എത്തേണ്ടതിൽ, നിലവിൽ എത്തുന്നത് പകുതിയോളം മാത്രമാണ്.
അതേസമയം ഇന്ന് തന്നെ കൂടുതുൽ കണ്ടെയ്നറുകൾ എത്തിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ ഒരാൾക്ക് നൽകുന്നത് അഞ്ച് ബോട്ടില്‍ അരവണ മാത്രമാണ്.
English Summary: Construction halted: only five boatloads left for a pilgrim
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.