ആറളത്ത് ആന മതിൽ നിർമ്മാണ പ്രവർത്തി നടക്കുന്ന സ്ഥലം ജില്ലാ കളക്ടറുടെയും എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശിച്ചു.
ആറളത്ത് ആനമതിൽ നിർമ്മാണ പ്രവർത്തി പുരോഗതി അഡ്വ.സണ്ണി ജോസഫ് എംഎൽഎയുടെയും ജില്ലാ കളക്ടർ അരുൺ കെ വിജയന്റെയും നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി പ്രവർത്തി സ്ഥലത്ത് നേരിട്ട് എത്തി അവലോകനം നടത്തി. നിർമ്മാണം വേഗത്തിൽ ആക്കാനും മരം നീക്കി കൊണ്ടിരിക്കുന്ന ഭാഗം ഒഴികെ ബാക്കി 6 കിലോമീറ്ററിൽ ഏപ്രിൽ 30നുള്ളിൽ പ്രവർത്തി പൂർത്തീകരിക്കാനും തീരുമാനിച്ചു. തൊഴിലാളികളുടെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. ആനമതിൽ പൂർത്തിയാകുന്നതിനു മുമ്പ് വനാതത്തിലെ സൗരോർജ്ജ തൂക്കി വേലിയുടെ നിർമ്മാണ പ്രവർത്തി പൂർത്തിയാക്കും. അനർട്ടിന്റെ നേതൃത്വത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാട് വെട്ടി തെളിയിക്കാൻ ദൃതഗതിയിൽ പൂർത്തിയാക്കുന്നതിനും സ്പെഷ്യൽ ഡ്രൈവിന് ആവശ്യമായ തൊഴിലാളികളെ ഞായറാഴ്ച കൂടി ലഭ്യമാക്കാനും തീരുമാനമായി.
അടിക്കാടുകൾ വെട്ടിത്തെളിച്ചതിനുശേഷം പുനരധിവാസ മേഖലയിൽ നിന്നുള്ള ആനകളെ വനത്തിലേക്ക് തുരത്തൽ ആരംഭിക്കും. അതിനോടൊപ്പം പുനരധിവാസ മേഖലയിൽ ആർ ആർ ട്ടി സംഘം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. മതിൽ നിർമ്മാണം വിലയിരുത്തിയതിനു ശേഷം നിരീക്ഷണ സമിതി ആറളം ഫാം ഓഫീസിൽ അവലോകനയോഗം ചേർന്നു. യോഗത്തിൽ അഡ്വ.സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കളക്ടർ അരുൺ കെ വിജയൻ, സബ് കളക്ടർ കാർത്തിക് പ്രാണിഗ്രാഹി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, വാർഡ് അംഗം മിനി ദിനേശൻ, വൈറ്റ് ലൈഫ് വാർഡൻ ജി പ്രദീപ്, കൊട്ടിയൂർ റേഞ്ചർ പി പ്രസാദ്, ആറളം അസിസ്റ്റന്റ് വൈഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, പട്ടികവർഗ്ഗ വികസന വകുപ്പ് പ്രോജക്ട് മാനേജർ ഇൻ ചാർജ് കെ ബിന്ദു, സൈറ്റ് മാനേജർ ഷൈജു, പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, അസിസ്റ്റന്റ് എൻജിനീയർ പി സനില, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ പി നിതീഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.