ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ പ്രവര്‍ത്തനം നിലച്ചു. നാല് മാസമായി പരാതികൾ പരിഹരിക്കാനുള്ള സിറ്റിങ് നടക്കാത്തതിനാൽ നൂറുകണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. പരാതികള്‍ക്ക് പരിഹാരം കാണേണ്ട ജഡ്ജിങ് പാനലിലെ അംഗങ്ങളുടെ ഒഴിവു നികത്താത്തതിനാലാണ് അനിശ്ചിതത്വത്തിന് കാരണം. ജില്ല ജഡ്ജിക്ക് തുല്യമായ പദവിയുള്ള പ്രസിഡന്റും രണ്ടംഗങ്ങളും ഉള്‍പ്പെട്ടതാണ് ജഡ്ജിങ് പാനൽ. പ്രസിഡന്റും ഒരംഗവും ഉണ്ടെങ്കിൽ സിറ്റിങ് നടത്താം. എന്നാൽ, പ്രസിഡന്റ് മാത്രമാണ് നിലവിലുള്ളത്. പുതിയ അംഗങ്ങളെ എന്നു നിയമിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.