21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ഏഴു മുതൽ

സംസ്ഥാനത്താകെ 1500 വിപണനകേന്ദ്രങ്ങൾ ആരംഭിക്കും
Janayugom Webdesk
കോഴിക്കോട്
September 2, 2024 4:56 pm

ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ സെപ്റ്റംബർ ഏഴിന് ആരംഭിക്കും. ഏഴുദിവസം നീണ്ടു നിൽക്കുന്ന ഓണച്ചന്തകൾ സെപ്റ്റംബർ 14 വരെ നീണ്ട് നിൽക്കും. സംസ്ഥാനത്താകെ 1500 വിപണനകേന്ദ്രങ്ങളാണ് ഓണക്കാലത്ത് സഹകരണവകുപ്പ് മുഖേനെ കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും. കേരളത്തിലെ വിവിധ സഹകരണസംഘങ്ങൾ കേരകർഷകരിൽ നിന്നും നേരിട്ട് കൊപ്രശേഖരിച്ച് ഉല്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തുന്നത്. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും. അതോടൊപ്പം നോൺ‑സബ്സിഡി ഇനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും. പ്രമുഖ ബ്രാന്റ് കമ്പനികളുടെ എഫ്എംസിജി ഉല്പന്നങ്ങളും ഓഫർ വിലകളിൽ ലഭ്യമാകും.
ത്രിവേണി ബ്രാന്റിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, വെല്ലം, ഡാൽഡ, സേമിയ, പാലട, അരിയട, ചുവന്നൂള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും. നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജർസിയെ വച്ച് പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് ഓണച്ചന്തകളിൽ വിപണനത്തിന് എത്തിച്ചിട്ടുള്ളത്. ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗസാധനങ്ങൾ ഓണച്ചന്തകളിൽ നിന്നും ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേനെ നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയും പൊതുമാർക്കറ്റിനേക്കാൾ വിലകുറച്ച് നിത്യോപയോഗ സാധനങ്ങൾ ലഭിക്കും. കൂടാതെ ത്രിവേണികളിലൂടെ പർച്ചേഴ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സമ്മാന കൂപ്പണുകളും ലഭ്യമാകും. ടി വി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങി നിരവധി സമ്മാനങ്ങൾ സമ്മാനക്കൂപ്പണുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.
കൺസ്യൂമർഫെഡിന്റെ ത്രിവേണിസൂപ്പർമാർക്കറ്റുകൾ, സഹകരണ സ്റ്റോറുകൾ, പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾ, പട്ടിക ജാതി പട്ടിക വർഗ സംഘങ്ങൾ, മത്സ്യ സഹകരണ സംഘങ്ങൾ, വനിതാ സഹകരണ സൊസൈറ്റികൾ തുടങ്ങി വിവിധ മേഖലകളിലെ സഹകരണസംഘങ്ങളാണ് ഓണച്ചന്തകൾ ആരംഭിക്കന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേ സമയം ഓണവിപണികൾ ആരംഭിക്കുക വഴി വിലക്കയറ്റം പിടിച്ച് നിർത്താനുള്ള സഹകരണമേഖലയുടെ വിപുലമായ വിപണിയിടപെടലായി ഓണച്ചന്തകൾ മാറും. ഇത് വഴി വിപണിയിലുണ്ടാകുന്ന കൃത്രിമ വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയുകയും ചെയ്യും.
സബ്സിഡി സാധനങ്ങൾ ഓണച്ചന്തകൾ വഴി ഒരു ഉപഭോക്താവിന് ലഭിക്കുന്ന
ഇനം, അളവ്, വില
1.ജയ അരി.….…… 8 കിലോ.….….….. 232 രൂപ
2.കുറുവ അരി.….. 8 കിലോ.….….….. 240 രൂപ
3.കുത്തരി.….….… 8 കിലോ.….….…… 240 രൂപ
4.പച്ചരി.….….….…. 2 കിലോ.….….….… 52 രൂപ
5.പഞ്ചസാര.….… ഒരു കിലോ.….….… 27 രൂപ
6.ചെറുപയർ.… ഒരു കിലോ.….….…… 92 രൂപ
7.വൻകടല.….… ഒരു കിലോ.….….….… 69 രൂപ
8.ഉഴുന്ന്.….….…. ഒരു കിലോ.….….…… 95 രൂപ
9.വൻപയർ.….… ഒരു കിലോ.….….…… 75 രൂപ
10. തുവരപ്പരിപ്പ്… ഒരു കിലോ.….….…. 111 രൂപ
11.മുളക്.….….….. 500ഗ്രാം.….….….… 75 രൂപ
12.മല്ലി.….….….….. 500ഗ്രാം.….….….…. 39 രൂപ
13.വെളിച്ചെണ്ണ.… 500ഗ്രാം.….….….… 55 രൂപ
.….…

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.