27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024

അടൂരിൽ കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം, സംഭവത്തിൽ ദുരൂഹതയെന്ന് സംശയം

Janayugom Webdesk
അടൂര്‍
March 29, 2024 9:01 am

പത്തനംതിട്ട അടൂർ പട്ടാഴിമുക്കിൽ നടന്ന അപകടത്തിൽ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വിനോദയാത്ര കഴിഞ്ഞു സഹ അധ്യാപകർക്ക് ഒപ്പം മടങ്ങിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോയത്. അമിതവേഗതയിൽ കാർ ലോറിയിൽ ഇടിപ്പിച്ചതായിട്ടാണ് പൊലീസ് സംശയം.

കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

Eng­lish Summary:Container lor­ry and car col­lide acci­dent in Atur; Two deaths are sus­pect­ed to be mys­te­ri­ous in the incident
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.