21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 12, 2024
December 4, 2024
November 22, 2024
November 12, 2024
November 5, 2024
October 16, 2024
October 14, 2024
October 7, 2024
October 2, 2024

കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞു; ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

Janayugom Webdesk
ബംഗളൂരു
December 21, 2024 4:13 pm

കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം. കർണാടകയിലെ നേലമംഗല ദേശീയപാതയിൽ ആയിരുന്നു അപകടമുണ്ടായത്. രണ്ട് ലോറിയും, രണ്ട്‌ കാറും ഒരു ബസ്സും തമ്മിലുണ്ടായായ കൂട്ടിയിടിക്ക് ഒടുവിലാണ് ടാങ്കർ ലോറി വോൾവോ കാറിന് മുകളിലേക്ക് മറിഞ്ഞത്. ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് പോയ വിജയപുരയിലെ ഒരു കുടുംബത്തിലെ ആറു പേരാണ് അപകടത്തിൽ പെട്ടത്. 

വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര്യ ഗൗരഭായ്, മക്കളായ ജോൺ, വിജയലക്ഷ്മി, ആര്യ, ദീക്ഷ എന്നിവരാണ് മരിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ ഇവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ക്രെയിൻ എത്തിച്ച് കാറിനുമുകളിൽ നിന്നു കണ്ടെയ്നർ മാറ്റിയത് ഏറെ സഹാസപ്പെട്ടാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ആഡംബര കാർ ഇവർ വാങ്ങുന്നത്. മൃതദേഹം നെലമംഗലയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മൂന്നു കിലോമീറ്ററിലേറെ ദൂരം ഗതാഗതക്കുരുക്ക് ഉണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.