
കൊച്ചിയിൽ അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ജില്ലകളിലെ പല തീരപ്രദേശങ്ങളിലും കണ്ടൈനറുകൾ അടിഞ്ഞു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും ആലപ്പുഴ ജില്ലയിലെ വലിയഴിക്കലുമാണ് കണ്ടൈനറുകൾ തീരത്തടിഞ്ഞത്. ഇന്ന് രാവിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കരയില്‍ അടിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കൊല്ലം ഉള്‍പ്പെടെയുള്ള കേരളത്തിന്റെ തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്.
കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തെത്താനിടയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഇതുവരെ കൊല്ലം തീരത്ത് എട്ട് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ജനവാസ മേഖലയ്‌ക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. സമീപത്തെ വീടുകളിലുള്ളവരോട് മാറാൻ നിർദേശം നൽകി. കൊല്ലം കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ചെറിയഴീക്കലിൽ ഒരു കണ്ടെയ്നറാണ് തീരത്തടിഞ്ഞത്. കടൽ ഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയില്‍ കണ്ടെത്തിയ കണ്ടെയ്നർ ഒഴിഞ്ഞനിലയിലാണ്. ഇതിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്‌ക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. സമീപത്തെ വീടുകളിലുള്ളവരോട് മാറാൻ നിർദേശം നൽകി. കൊല്ലം കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.